Jayashankar Prasad S.

Jayashankar Prasad S.

Any

Reading

Problem

Ayurveda Traditional Medical Practitioner

Powath House

Arunapuram P.O., Pala -686 574

Kottayam, Mob:9446562533, Res:04822 211496

.

Back

.

പാരമ്പര്യ ആയുര്‍വേദ ഒറ്റമൂലി ചികിത്സകളുമായി ശ്രീ. എസ്. ജയശങ്കര്‍ പ്രസാദ്

എല്ലാ ചികിത്സാരീതികളും പരാജയപ്പെട്ടവര്‍ക്ക് കുറഞ്ഞ ചിലവില്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ ചികിത്സ നല്‍കി പുതുജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്തുകയാണ് പാരമ്പര്യ ആയുര്‍വേദ-ഒറ്റമൂലി ചികിത്സാരംഗത്തെ പ്രമുഖനായ ശ്രീ. എസ്. ജയശങ്കര്‍ പ്രസാദ്.
ശിരോരോഗങ്ങളായ സൈമസൈറ്റിസ്, കഠിനമായ തലവേദന, മൈഗ്രയിന്‍ (കൊടിഞ്ഞി) വിട്ടുമാറാത്ത ജലദോഷം, തുമ്മല്‍, ടോണ്‍സിലൈറ്റിസ്, താരന്‍, മുടികൊഴിച്ചില്‍ (വട്ടത്തിലും അല്ലാതെയും) കഫരോഗങ്ങളായ ചുമ, ശ്വാസം മുട്ടല്‍, അലര്‍ജി, കുട്ടികളുടെ ആസ്മ, ഉദരരോഗങ്ങളായ ഗ്യാസ്ട്രബിള്‍, വയറെരിച്ചില്‍, പുളിച്ചുതികട്ടല്‍, ദഹനക്കുറവ്, വിശപ്പില്ലായ്മ, വയറ്റില്‍ നോവ്, അര്‍ശോ രോഗങ്ങളായ മൂലക്കുരു, രക്താര്‍ശസ്, മൂലം തള്ളല്‍, വാതരോഗങ്ങളായ സ്പോണ്ടിലൈറ്റിസ്, നടുവേദന, ഉരത്തിനും കൈയ്ക്കും വേദന, കാല്‍മുട്ട് വേദന, ഉളുക്ക്, ചതവ,് രക്തവാതം, സ്ത്രീ രോഗങ്ങളായ ആര്‍ത്തവ പ്രശ്നങ്ങള്‍, മൂത്രപ്പഴുപ്പ്, വെള്ളപോക്ക്, സ്തനവളര്‍ച്ച, ത്വക്ക് രോഗങ്ങളായ ചൊറിച്ചില്‍, സോറിയാസിസ്, മൂലക്കുരു, കറുത്ത പാടുകള്‍, അമിതവണ്ണം, വണ്ണമില്ലായ്മ, വിവിധതരം കല്ലുരോഗങ്ങള്‍, മഞ്ഞപ്പിത്തം, കാല്‍ വിണ്ടുകീറല്‍, പ്രഷര്‍ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയാണ് ജയശങ്കര്‍ പ്രസാദ് നല്‍കി വരുന്നത്. കോട്ടയം ജില്ലയില്‍ പാല അല്‍ഫോണ്‍സാ കോളേജിന് എതിര്‍വശത്തുള്ള പൌവ്വത്ത് പാരമ്പര്യ ആയുര്‍വേദ-ഒറ്റമൂലി ചികിത്സാലയത്തില്‍ രാവിലെ 9 മുതല്‍ 1 വരെയാണ് ചികിത്സാ സമയം.
പാരമ്പര്യ ആയുര്‍വേദ-ഒറ്റമൂലി ചികിത്സയെ ബിസിനസ്സായി മാറ്റിയവരാണ് ഈ രംഗത്ത് ഇന്നുള്ള അപചയത്തിന് പ്രധാന കാരണമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. അതിനാല്‍ പരമ്പരാഗതമായി ലഭിച്ച ഈ ചികിത്സ സാധാരണക്കാര്‍ക്കു പോലും താങ്ങാനാവുന്ന ചിലവിലാണ് ഇദ്ദേഹം നടത്തിപ്പോരുന്നത്. രോഗികളെ സാമ്പത്തികമായും ശാരീരികമായും മാനസികമായും തളര്‍ത്തുന്ന തരത്തിലുള്ളതാണ് ആധുനിക ചികിത്സാ സമ്പ്രദായങ്ങളെന്ന് ജയശങ്കര്‍ പ്രസാദ് പറയുന്നു. രോഗങ്ങള്‍ കഠിനമാണെങ്കിലും ചെറിയ ചികിത്സകൊണ്ട് സുഖപ്പെടുത്തുക എന്നതാണ് ഒരു വൈദ്യന്റെ കടമയെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. അതിനുതകുന്ന ഒറ്റമൂലികളും മറ്റ് ചികിത്സാരീതികളും പാരമ്പര്യവൈദ്യത്തിലുണ്ട് എന്ന വസ്തുത ജനങ്ങളെ അറിയിക്കുക എന്നതാണ് പരമപ്രധാനമെന്ന് ഇദ്ദേഹം ഊന്നിപ്പറയുന്നു. പല ചികിത്സകള്‍ നടത്തിയിട്ടും ഭേദമാകാത്ത ആയിരക്കണക്കിന് രോഗികള്‍ക്ക് തന്റെ ചികിത്സയിലൂടെ രോഗശാന്തി ലഭിച്ചതായി ഇദ്ദേഹം പറയുന്നു.
പാലാ അരുണാപുരം പൌവ്വത്ത് കെ.വി. ശിവശങ്കരന്‍ നായരുടെയും പി.കെ. കമലാക്ഷിയമ്മയുടെയും രണ്ടാമത്തെ മകനായി 1954 ഏപ്രില്‍ 15-നാണ് ജയശങ്കര്‍ പ്രസാദ് ജനിച്ചത്. അരുണാപുരം ഗവ. എല്‍.പി. സ്കൂള്‍, പാലാ സെന്റ് തോമസ് സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും ഡിഗ്രി പാസായി. തുടര്‍ന്ന് പൂര്‍വ്വികരുടെ തൊഴിലായിരുന്ന ആയുര്‍വേദ ചികിത്സ പഠിച്ചു. ആദ്യകാലങ്ങളില്‍ വീട്ടില്‍ത്തന്നെയായിരുന്നു ചികിത്സ. അതോടൊപ്പം കുട്ടികള്‍ക്ക് ട്യൂഷന്‍ ക്ളാസ്സുകളും നടത്തിപ്പോന്നു. ചികിത്സാരംഗത്ത് തിരക്കുകൂടിയതോടെ ട്യൂഷന്‍ നിര്‍ത്തി.
അച്ഛന്‍ ശിവശങ്കരന്‍ നായര്‍ മിലിട്ടറി സര്‍വ്വീസില്‍ സര്‍വ്വേ വകുപ്പിലും അമ്മ കമലാക്ഷിയമ്മ എല്‍.പി. സ്കൂള്‍ ഹെഡ്മിസ്ട്രസും ആയിരുന്നു. അന്തിനാട്ട് തൃക്കേല്‍ കുടുംബാംഗവും ഹൈസ്കൂള്‍ അദ്ധ്യാപികയുമായ സജനിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ദേവിപ്രിയ, സ്കൂള്‍ വിദ്യാര്‍ത്ഥിയായ വിഷ്ണുപ്രസാദ് എന്നിവര്‍ മക്കളാണ്. മോഹന്‍ ലാല്‍ (കഞ്ചിക്കോട് ഐ.റ്റി.ഐ.) മംഗളം എസ്. നായര്‍ (സയന്റിസ്റ്) എന്നിവര്‍ സഹോദരങ്ങളാണ്. ഇദ്ദേഹത്തിന്റെ അമ്മാവന്മാര്‍ ജ്യോതിഷത്തിലും ആയുര്‍വേദത്തിലും പേരെടുത്തവരാണ്.

              
Back

  Date updated : 10/9/2010