Dr. Thrikkunnapuzha Udayakumar G

Dr. Thrikkunnapuzha Udayakumar G

Any

Reading

Problem

Astrologer

Thampuran Madom

Thrikunnapuzha P. O. Harippad

Alapuzha, Ph: 04792482800, 9447897097

.

Back

.

ഡോ. തൃക്കുന്നപ്പുഴ ഉദയകുമാര്‍ ജി. പ്രശ്നവിചാര വേളയില്‍

ഡോ. തൃക്കുന്നപ്പുഴ ഉദയകുമാര്‍ ജി. കുടുംബാംഗങ്ങളോടൊപ്പം

ജ്യോതിഷ-താന്ത്രിക വിദ്യകളുടെ തമ്പുരാന്‍

ജ്യോതിഷ, താന്ത്രിക വിദ്യകളില്‍ പ്രാവീണ്യമുള്ള തമ്പുരാന്‍ മഠത്തിലെ പുതുതലമുറക്കാരനാണ് ഡോ. തൃക്കുന്നപ്പുഴ ഉദയകുമാര്‍. പ്രഗത്ഭരായ അനേകം ജ്യോതിഷികള്‍ക്ക് ജന്മം നല്കിയ തറവാടാണ് തൈക്കൂട്ടത്തില്‍ വീട്. 
പ്രശസ്ത ജ്യോതിഷി കെ. ഗോപാലന്റെയും ആറാട്ടുപുഴ തൈക്കൂട്ടത്തില്‍ കുടുംബാംഗമായ തങ്കമ്മയുടെയും മകനായി ആറാട്ടുപുഴയിലാണ് ഉദയകുമാറിന്റെ ജനനം. തൃക്കുന്നപ്പുഴയിലും സമീപപ്രദേശങ്ങളിലും ഏറെ അറിയപ്പെട്ടിരുന്ന ജ്യോതിഷിയായിരുന്നു കെ. ഗോപാലന്‍.
ആറാട്ടുപുഴ മംഗലം, ഗവ.ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പാസ്സായ ഉദയകുമാര്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളജ്, വെള്ളായണിക്കര കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. ഝാര്‍ഖണ്ഡ് യൂണിവേഴ്സിറ്റിയില്‍നിന്നുമാണ് ഇദ്ദേഹം ഡോക്ടറേറ്റ് നേടിയത്. പഠനകാര്യങ്ങളില്‍ മികവ് പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തിന്റെ മനസ്സില്‍ അക്കാലത്തുതന്നെ ജ്യോതിഷവിദ്യകളോടും താന്ത്രികവിദ്യകളോടുമുള്ള അടങ്ങാത്ത അഭിനിവേശം കുടിയേറിയിരുന്നു.
ചെറുപ്പംമുതല്‍തന്നെ പഠനത്തോടൊപ്പം ജ്യോതിഷസംബന്ധികളായ ഗ്രന്ഥങ്ങള്‍ വായിച്ചിരുന്ന ഡോ. ഉദയകുമാര്‍ അച്ഛനില്‍നിന്നാണ് അടിസ്ഥാനപാഠങ്ങള്‍ സ്വായത്തമാക്കിയത്. മകന് ജ്യോതിഷത്തിലുള്ള താത്പര്യം വളര്‍ത്തുന്നതില്‍ അച്ഛന്‍ പ്രധാന പങ്ക് വഹിച്ചു. താന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ സാരവും ഫലവും മകനുപറഞ്ഞുകൊടുക്കുവാന്‍ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. തികഞ്ഞ ഏകാഗ്രതയോടുകൂടി പിതാവില്‍നിന്നും അറിവിന്റെ മുത്തുമണികള്‍ ശേഖരിച്ച ഉദയകുമാര്‍ സ്വപ്രയത്നത്താല്‍ തന്റെ വിജ്ഞാനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. 
പല്ലന കൊച്ചുകേശവന്‍, മധുരവേലി ഭാസ്കരന്‍, പറവൂര്‍ ശ്രീധരന്‍ തന്ത്രി തുടങ്ങിയ ഗുരുക്കന്മാരുടെ സഹായത്താല്‍ ഉദയകുമാര്‍ ജ്യോതിഷത്തില്‍ ഉപരിപഠനം നടത്തി. കുറഞ്ഞകാലംകൊണ്ടുതന്നെ ഗുരുക്കന്മാരുടെ പ്രവര്‍ത്തന രീതിയും ശൈലിയും വശത്താക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. സ്വായത്തമായ കഴിവുകള്‍ സദ്പ്രവൃത്തികള്‍ക്കായി മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന ഗുരുക്കന്മാരുടെ ഉപദേശം അക്ഷരംപ്രതി നടപ്പാക്കുന്നതില്‍ ഉദയകുമാര്‍ നിഷ്കര്‍ഷപുലര്‍ത്തുന്നു. 
1981-ല്‍ ഡോ. ഉദയകുമാര്‍ തിരുവനന്തപുരം വെള്ളായനിയിലുള്ള കേരള കാര്‍ഷികസര്‍വ്വകലാശാലയില്‍ ഫാം മാനേജരായി നിയമിതനായി. ജോലിയോടൊപ്പം തന്നെ ജ്യോതിഷവും പരിശീലിച്ചിരുന്നു. ഒഴിവുസമയങ്ങള്‍ പുസ്തകപാരായണത്തിനും അറിവുസമ്പാദിക്കുന്നതിനുമായി വിനിയോഗിച്ചു. ജോലിയിലെ മികവിനൊപ്പം ജ്യോതിഷത്തിലും ഇദ്ദേഹം തിളങ്ങി.
അച്ഛന്റെ ശിക്ഷണത്തില്‍ പൂജാപഠനവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ജ്യോതിഷം, തന്ത്രവിദ്യ, പൂജാകര്‍മ്മങ്ങള്‍ എന്നിവയില്‍ നിപുണനായി മാറിയ ഡോ. ഉദയകുമാര്‍ 2002-ല്‍ അവധിയില്‍ പ്രവേശിച്ച് മുഴുവന്‍ സമയവും ജ്യോതിഷത്തിനായി നീക്കിവെച്ചു. പ്രശ്നങ്ങളുമായി തന്നെ സമീപിക്കുന്ന ആളുകളുടെ മാനസികവ്യഥ തുടച്ചുനീക്കുന്നതിനായി ഇദ്ദേഹം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചുവരുന്നു.
പറവൂര്‍ ശ്രീധരന്‍ തന്ത്രികള്‍ക്കൊപ്പം കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളായ ശബരിമല, അമ്പലപ്പുഴ, കോലെടുത്തുകാവ്, ചക്കുളത്തുകാവ്, കണിച്ചുകുളങ്ങര, പുതിയിടം, കരുനാഗപ്പള്ളി, കരിമരത്തിങ്കല്‍, തൊഴുവന്‍കോട് മുതലായ ക്ഷേത്രങ്ങളില്‍ ഉദയകുമാര്‍ ദേവപ്രശ്നം നടത്തിയിട്ടുണ്ട്. ജ്യോതിഷസംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഇദ്ദേഹത്തിനുസാധിച്ചു. കഴിഞ്ഞ 15 വര്‍ഷമായി അക്ഷയ സര്‍വ്വീസ് സൊസൈറ്റിയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയാണ് ഡോ. ഉദയകുമാര്‍.
പുളിക്കല്‍ വീട്ടില്‍, കെ.എസ്.ഇ.ബി. എഞ്ചിനീയറായ സുഗതന്റെയും അദ്ധ്യാപികയായിരുന്ന രാധയുടെയും ഏകമകള്‍ ആര്‍. ഷീബയാണ് ഇദ്ദേഹത്തിന്റെ ജീവിതപങ്കാളി.
സ്വാതികൃഷ്ണ(ആയുര്‍വേദ വിദ്യാര്‍ത്ഥിനി, അമൃത ആയുര്‍വേദ കോളെജ് വള്ളിക്കല്‍, കൊല്ലം), യദുകൃഷ്ണന്‍(പ്ളസ്വണ്‍ വിദ്യാര്‍ത്ഥി) എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: ലളിതാഭായി, വിനയദായിനി, പ്രഭ.

Dr. Thrikunnapuzha Udayakumar is a learned Astrologer whose accurate predictions made him renowned world-wide. Astrology is the study of celestial bodies and their influence on human-beings. As such the life history of beings-past, present and future according to the influence and position of stars and Rashichakras are being astoundingly predicted by this immensely accomplished Astrologer. Born in 1st May 1960 at Arattupuzha, Alleppey, his education were at Mangalam Government High School, Arattupuzha and T.K.M.M. College Nangyarkulangara. He obtained Diploma in Agriculture from Agriculture University Vellayani and entered in job as Farm supervisor in this University itself in 1981. After some years of service in Rice Research Stations at Kayamkulam and Karumady while working as Farm Superintendent in the University, he was much lured to Astrology and went on leave to study Astrology in detail. His father Gopalanassan was an expert Astrologer and this also promoted him to study this subject. Further his fatherís fame and reputation in Astrology, Manthra-Thanthra, Karmas and Traditional Vaidya Sasthras inspired Udayakumar a lot at the very young age he too wished to become reputed like his father. His father himself was his primary Guru and later he learnt much more from reputed scholars like Pallana Kochukesavan, Madhuravely, Bhaskaran Jyolsyan and Paravoor Sreedharan Thanthri. As a talented student of Astrology he learnt and mastered the subject very soon, and started a Jyothishalayam in Thrikunnapuzha where we get answers, solutions and remedies to the too complicated tangles of human life-styles. It is not an exaggeration, people all around the world seeks solution to their worries and struggles from here. He has travelled throughout the Arabian countries to consult and to resolve various astrological issues. True to his excellence is the field, he was awarded with Doctorate in Astamangala prasnam by Jharkand University in 2006 and further gifted with Jyothisha Vachaspathi. He presented theses in Astrological conferences at Hyderabad and Savarni Jyothisha Vidyalaya at Aluva, which all were highly appreciated and applauded by all. We also heard and learned this Veteranís Scholastic performances through Asianet T.V. Channel, in the floor of Nammal Thammil conducted by Sreekantan Nair. He also is a regular contributor of astrological writings in Muhoortham Jyothisha Magazine and was the yearly horoscope fortune predictor of Kerala Kaumudi almanac continuously for 3 years. As already stated he is an expert in Astamangala Prasnams and Deva Prasnams. He was a participant in the Deva Prasnams of Sabarimala Temple in 2002 and Guruvayoor Temple in 2007. He also conducted Maha Deva prasnams in famous temples like Sreekrishnaswamy temples Ambalappuzha, Evoor, Eruva, Puthiyidam and Devi temples at Chakkulathukavu, Kanichukulangara ete.etc. It was he who conducted the Devaprasnams and predicted the Hithas of Devas and Ahithas of beings at the famous temples outside Kerala like Ayyappa temples at Jalander, Hyderabad, Banglore Jalahally, Magestic, Delhi Dilshad garden, Chennai Kodampakam and many more. As an astrologer in various capacities, his services to human kind to provide serenity and peace of mind to those obsessed are really great. It is ofcourse a thrill and joy to have the awareness of the Threekalas. He has no hesitation to impart the knowledge of this art to those who actually want to grasp it. He also started a Jyothisha Vidyalayam where teachings are conducted as per the old gurukula scheme. Astrology is now widely used to detect various diseases ever in its hidden stage. This help the patient to take necessary procuations to protect himself from the dangerous situations. Dr.Udayakumar is deeply studying the subject even in its minutest details and we may hope that in the near future itself this kind of predictions will help us to resolve many a problems connected with illness. R.Sheeba is his wife and Swathy Krishna, Yadhukrishna are his children. Lalitha Bai, Vinayadayini and Prabha are his sisters.

              
Back

  Date updated : 10/9/2010