Renjith A

Renjith A

Any

Reading

Problem

Engineer

Pulimoottil House

Ettumanoor P.O.

Kottayam, Mob:9447735434, 9446035434, 04812535434

renjitharavind@hotmail.com, vasthukendra@gmail.com

Back

.

ശ്രീ. രന്‍ജിതും കുടുംബവും

വാസ്തുവിദ്യയിലെ ബിരുദാനന്തര ബിരുദധാരി

ആധുനിക സാങ്കേതികവിദ്യയെ വാസ്തുവിദ്യയുമായി കോര്‍ത്തിണക്കി നിര്‍മ്മാണരംഗത്ത് ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവപ്രതിഭയാണ് ശ്രീ. രന്‍ജിത് എ. ഉയര്‍ന്ന യോഗ്യതകളുണ്ടായിട്ടും വിദേശാവസരങ്ങള്‍ വേണ്ടെന്നുവച്ച് ജന്മനാട്ടില്‍ത്തന്നെ പ്രവര്‍ത്തിച്ചുകൊണ്ട് വേറിട്ടവഴിയില്‍ സഞ്ചരിക്കുകയാണ് രന്‍ജിത്.
1977 സെപ്റ്റംബര്‍ 9-നാണ് ജനനം. പിതാവ് എന്‍. അരവിന്ദാക്ഷന്‍നായര്‍ കെ.എസ്.ഇ.ബിയില്‍ അസിസ്റന്റ് എഞ്ചിനീയറായിരുന്നു. അമ്മ മരങ്ങോലി കൃഷ്ണാടിയില്‍ കുടുംബാംഗം എസ്. രാധാദേവി ആരോഗ്യവകുപ്പില്‍ നിന്ന് ലെയ്സണ്‍ ഓഫീസറായി വിരമിച്ചു.
വിദ്യാധിരാജാ സ്കൂള്‍, കുമാരനല്ലൂര്‍ ദേവീവിലാസം ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു ഇദ്ദേഹത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസം. പാലാ സെന്റ് തോമസില്‍ പ്രീഡിഗ്രി പഠിച്ചു. തുടര്‍ന്ന്, ബാംഗ്ളൂരില്‍നിന്ന് എഞ്ചിനീയറിങ് ബിരുദം സമ്പാദിച്ചു. കുറേക്കാലം വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്തു.
വാസ്തുവിദ്യയില്‍ അതീവ തത്പരനായ രന്‍ജിത് പിന്നീട്, ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍നിന്ന് വാസ്തുവിദ്യയില്‍ പി.ജി. ഡിപ്ളോമ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന്, വാസ്തുകേന്ദ്ര എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ഗൃഹരൂപകല്പന, വാസ്തുദോഷപരിഹാരങ്ങള്‍ എന്നീ കാര്യങ്ങളില്‍ വാസ്തുകേന്ദ്ര നിര്‍ദ്ദേശങ്ങള്‍ നല്കിവരുന്നു. 
വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍നില്ക്കുന്ന കുടുംബമാണ് രന്‍ജിത്തിന്റേത്. മുത്തച്ഛന്‍ പുളിമൂട്ടില്‍ പി. നീലകണ്ഠപ്പിള്ള മലയാളം വിദ്വാനായിരുന്നു. നന്ദാവനം ഓഡിറ്റോറിയം, ശിവശക്തി ലോഡ്ജ് എന്നിവ രന്‍ജിത്തിന്റെ കുടുംബത്തിന്റേതാണ്. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ ശ്രീ. രന്‍ജിത് ഇപ്പോള്‍ ഏറ്റുമാനൂര്‍ ജെ.സി.ഐ-യുടെ സെക്രട്ടറിയാണ്.
ഏറ്റുമാനൂര്‍ വിദ്യാധിരാജയില്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപികയായ പെരുവ മൂര്‍ക്കാട്ടിന്‍പടി ലക്ഷ്മീവിലാസത്തില്‍ എസ്.ബിന്ദുവാണ് രന്‍ജിത്തിന്റെ ഭാര്യ. ജഗന്നാഥ് ആര്‍. നായര്‍, ഗംഗ ആര്‍. നായര്‍ എന്നിവര്‍ മക്കളാണ്.
പ്രൊഫ. രേഖ അരവിന്ദ് (എല്‍.എല്‍.ബി, എം.ബി.എ) സഹോദരിയാണ്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ശാന്താറാമാണ് രേഖയുടെ ഭര്‍ത്താവ്. രാംഗോപാല്‍, രാംഗോവിന്ദ് എന്നിവര്‍ മക്കളാണ്.

              
Back

  Date updated : 10/9/2010