Pala Ushakumari

Pala Ushakumari

Any

Reading

Problem

Musican

Kala Nivas

Vallichira, Pala

Kottayam, Mob:99616 02561, Res. 04822 200999

.

Back

.

പാലാ ഉഷാകുമാരി തന്റെ സംഗീതോപസനാ വേളയില്‍

അനുവാചക ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സംഗീത അദ്ധ്യാപിക

നിരവധി സ്റേജ് പ്രോഗ്രാമുകളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ച് അനുവാചക ഹൃദയങ്ങളില്‍ സ്ഥാനംപിടിക്കാന്‍ കഴിഞ്ഞ ഒരനുഗ്രഹീത സംഗീതജ്ഞയാണ് പാലാ ഉഷാകുമാരി. പതിനഞ്ചു വര്‍ഷത്തോളം ആകാശവാണിയില്‍ പാടിയിട്ടുണ്ട്. ഇപ്പോള്‍ തൃശ്ശൂര്‍ ആകാശവാണിയില്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്.
പാലാ ചിന്നക്കുട്ടന്‍ മാഷിന്റെയും ചങ്ങനാശ്ശേരി പുലിപ്പറ തങ്കമ്മയുടെയും പുത്രിയായി 1955-ലാണ് ജനനം. മാവേലിക്കര കെ.പി. നായരാണ് സംഗീതപഠനത്തില്‍ ആദ്യ ഗുരു. സെന്റ് ആന്റണീസ് ചെറുകര, എന്‍.എസ്.എസ്. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. അതിനുശേഷം തൃപ്പൂണിത്തുറ ആര്‍.എല്‍.വി. മ്യൂസിക് കോളെജില്‍നിന്ന് റാങ്കോടെ ഗാനഭൂഷണം (വോക്കല്‍) പാസ്സായി. തുടര്‍ന്ന് ഗാനപ്രവീണയും കരസ്ഥമാക്കി. പിന്നീട് എസ്.വി.എസ്. നാരായണന്റെയും വൈക്കം ഗോപാലകൃഷ്ണന്‍ നായരുടെയും ശിക്ഷണത്തില്‍ പതിനഞ്ചുവര്‍ഷത്തോളം സംഗീതം അഭ്യസിച്ചു.
1977-ല്‍ മ്യൂസിക് ടീച്ചറായി കല്ലിശ്ശേരില്‍ ഗവണ്‍മെന്റ് യു.പി. സ്കൂളില്‍ നിയമിതയായി. ചെങ്ങന്നൂര്‍ ഗേള്‍സ് ഹൈസ്കൂള്‍, കലവൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലും സംഗീതാദ്ധ്യാപികയായി ജോലി നോക്കിയിട്ടുണ്ട്.
രഞ്ജിനി, രേവതി എന്നിവര്‍ മക്കളാണ്. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജരായി ബാംഗ്ളൂരില്‍ സേവനമനുഷ്ഠിക്കുകയാണ് രഞ്ജിനി. ബാംഗ്ളൂരില്‍ വിജയ ബാങ്കില്‍ മാനേജരായ കിരണ്‍ ആണ് രഞ്ജിനിയുടെ ഭര്‍ത്താവ്. രണ്ടാമത്തെ മകളായ രേവതി ചെന്നൈ സി.ഡി.എസ്. കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. നിരവധി സംഗീത മത്സരങ്ങളില്‍ സമ്മാനാര്‍ഹയാണ് രേവതി. സുമതി (വള്ളിച്ചിറ), എം.ജി. യൂണിവേഴ്സിറ്റിയില്‍ സേവനമനുഷ്ഠിക്കുന്ന ഗിരിജ, സംഗീതാദ്ധ്യാപികയായ രാജേശ്വരി (തിരുവനന്തപുരം) എന്നിവര്‍ സഹോദരങ്ങളാണ്.
ക്ളാസിക്കല്‍ സംഗീതത്തിന് പ്രസക്തി നഷ്ടപ്പെടുകയാണെന്ന് ഉഷാകുമാരി വിശ്വസിക്കുന്നു. ടി.വി., റേഡിയോ തുടങ്ങിയ മാധ്യമങ്ങള്‍ സിനിമാഗാനങ്ങള്‍ക്കു നല്കുന്ന അമിത പ്രാധാന്യം ക്ളാസിക്കല്‍ സംഗീതം പിന്നോട്ടടിക്കുന്നതിന് കാരണമാകുന്നു എന്നാണ് ഉഷാകുമാരിയുടെ അഭിപ്രായം. നമ്മുടെ സംസ്കാരത്തെതന്നെ ദോഷകരമായി ബാധിക്കുന്ന അടിപൊളി പാട്ടുകള്‍ക്ക് പുതുതലമുറ അടിമപ്പെട്ടുപോകുന്നതില്‍ ഉഷാകുമാരി ഖിന്നയാണ്. യുവതലമുറയെ ക്ളാസിക്കല്‍ സംഗീതവുമായി ബന്ധപ്പെടുത്തുന്നില്ലെങ്കില്‍ ക്ളാസിക്കല്‍ കലകളുടെയും സംസ്കാരത്തിന്റെയും തകര്‍ച്ചയായിരിക്കും ഫലമെന്ന് ഉഷാകുമാരി ചൂണ്ടിക്കാട്ടുന്നു.

              
Back

  Date updated : 10/9/2010