Adv. Stephen Chazhikattu

Adv. Stephen Chazhikattu

Any

Reading

Problem

Advocate

Chazhikattu House

Thellakom P.O.

Kottayam, Mob: 93491 21122, 0481 2565725(O), 0481 2790888(R)

stephenchazhikadan@hotmail.com

Back

.

അഡ്വ: സ്ററീഫന്‍ ചാഴികാട്ട് രജതജൂബിലി നിറവില്‍

കോട്ടയത്തെ പ്രമുഖ അഭിഭാഷകന്‍ അഡ്വ: സ്ററീഫന്‍ ചാഴികാട്ട് അഭിഭാഷക രജതജൂബിലി നിറവിലേയ്ക്ക്. പ്രമുഖ നിയമസഭാ സാമാജികന്‍ യശഃശ്ശരീരനായ ജോസഫ് ചാഴികാടന്റെ പൌത്രനായ അഡ്വ: സ്ററീഫന്‍ ചാഴികാട്ടാണ് തിരക്കേറിയ അഭിഭാഷകവൃത്തിയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്.
1964-ല്‍ കോട്ടയം ജില്ലയില്‍ വെളിയന്നൂര്‍ ഗ്രാമത്തില്‍ ചാഴികാട്ട് സിറിയക്കിന്റെയും മേരിയുടെയും മകനായാണ് ജനനം. അരീക്കര, ഉഴവൂര്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട് ഉഴവൂര്‍ സെന്റ് സ്ററീഫന്‍സ് കോളജില്‍ നിന്നും ബി.എസ്.സി. പാസായി. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളജില്‍ നിന്നും എല്‍.എല്‍.ബി. കരസ്ഥമാക്കി.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ശ്രീ. സ്ററീഫന്‍ ചാഴികാട്ട് ഉഴവൂര്‍ സെന്റ് സ്ററീഫന്‍സ് കോളജ് യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.എസ്.സി. സംസ്ഥാന ജന: സെക്രട്ടറി, അഖില കേരള മദ്യവര്‍ജ്ജന സമിതി കണ്‍വീനര്‍, അഭിഭാഷക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം മികച്ച സംഘാടകന്‍ കൂടിയാണ്. ഉഴവൂര്‍ കൂന്തമറ്റത്തില്‍ ലൂസി(നേഴ്സിംഗ് ലക്ചറര്‍, എസ്.എം.ഇ.,കോട്ടയം)യാണ് ഭാര്യ. സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഒലീവിയ, ഏഞ്ചലിന്‍, ജൂലിയ എന്നിവര്‍ മക്കളും. ഷാജോ, സിബി, സിറി (എല്ലാവരും യു.എസ്.എ) സോന, സിലി എന്നിവര്‍ സഹോദരങ്ങളുമാണ്.
സിവില്‍, ക്രിമിനല്‍ തുടങ്ങി എല്ലാവിധ കേസുകളും വാദിക്കുന്ന ഇദ്ദേഹം ശ്രദ്ധേയമായ പല കേസുകളും വാദിച്ച് ജയിച്ചിട്ടുണ്ട്. കോട്ടയം കളക്ട്രേറ്റിന് സമീപം ഇമ്മാനുവല്‍ സില്‍ക്സിന് എതിര്‍വശത്തുള്ള സി.എസ്.ഐ. അസന്‍ഷ്യന്‍ സ്ക്വയറില്‍ ഐ.സി.ഐ.സി.ഐ. ബാങ്കിന് താഴെയാണ് അഡ്വ: സ്ററീഫന്‍ ചാഴികാട്ടിന്റെ ഓഫീസ്.

              
Back

  Date updated : 10/9/2010