K.K. Shankara Narayanan

K.K. Shankara Narayanan

Any

Reading

Problem

Police

Kotheth Kattalathu House, Kalladipatta,

Ongalloor, Pattampi - 679313

Palakkad, Ph : 94463 69688, 0466-2233688

Nil

Back

Nil

ശ്രീ. ശങ്കരനാരായണന്‍ കുടുംബത്തോടൊപ്പം

NIL

കാക്കിയിട്ട കലാകാരനാണ് ശ്രീ. കെ. കെ. ശങ്കരനാരായണന്‍. സാഹിത്യരംഗത്തും വാദ്യരംഗ ത്തും ഒരുപോലെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയായ ഇദ്ദേഹം സുഹൃദ്വലയത്തില്‍ കെ. കെ. എസ്. എന്നാണറിയപ്പെടുന്നത്. 
എല്‍.പി.സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വീട്ടില്‍വെച്ച് ചെണ്ട അഭ്യസിച്ചു തുടങ്ങിയ ഇദ്ദേഹം ഹൈസ്കൂള്‍ പഠനകാലത്ത് കലാമണ്ഡലത്തില്‍ കഥകളി മേള വിദ്യാര്‍ത്ഥിയായി (1962). നാലുവര്‍ഷത്തെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഓങ്ങല്ലൂര്‍ ശങ്കരന്‍കുട്ടി എന്നപേരില്‍ തായമ്പകയില്‍ വിസ്മയനാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ശ്രദ്ധേയനായി. 
1969-ലാണ് സംസ്ഥാന പോലീസ് സേനയില്‍ ചേര്‍ന്നത്. 2001 ജൂലൈ 31-ന് പാലക്കാട് എസ്. ഐ. ആയിരിക്കെ സര്‍വ്വീസില്‍നിന്നും വി. ആര്‍. എസ്. എടുത്തു. സര്‍വീസ് കാലത്ത് നേടിയെടുത്തത് വളരെ വിസ്തൃതമായൊരു സുഹൃദ്വല
യമാണ്. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍ അങ്ങനെ നിരവധിപ്പേര്‍. പോലീസിലായിരുന്നപ്പോഴും കലയോടുള്ള താത്പര്യം നിലനിര്‍ത്തിയിരുന്നു. സംസ്ഥാന പോലീസ് കലാമേളയില്‍ തായമ്പക, മേളം എന്നിവയില്‍ മൂന്നുതവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 
കലാമണ്ഡലത്തിലെ പഠനകാലത്തുതന്നെ കെ.കെ.എസിലെ സാഹിത്യകാരന്‍ ജന്മമെടുത്തിരുന്നുവെങ്കിലും ഔദ്യോഗിക ജീവിതം സാഹിത്യ വാസനയെ തടഞ്ഞു നിര്‍ത്തി. പോലീസില്‍നിന്ന് വിരമിച്ചശേഷം പുലരിത്തുടിപ്പ് എന്ന ഇദ്ദേഹത്തിന്റെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി മാസികകളിലും പുഴ ഡോട്ട് കോമിലും ഇദ്ദേഹത്തിന്റെ കവിതകളും കഥകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓര്‍മ്മിക്കാന്‍ ഒരുപാട,് കുമ്പാരക്കട്ടി എന്നീ നോവലുകള്‍ പ്രസിദ്ധീകരിച്ചു. കനല്‍ച്ചാട്ടം എന്ന പുസ്തകത്തിന്റെ അച്ചടി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഥാന്ത്യം എന്ന നോവലിന്റെ രചനയിലാണ് ഇപ്പോള്‍ ഇദ്ദേഹം. 
ചെറുപ്പത്തില്‍ നാട്ടില്‍ വായനശാലയുമായി ബന്ധപ്പെട്ടു സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് നാടകങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. നാടകങ്ങള്‍ക്കായി ഗാനങ്ങളും രചിച്ചിരുന്നു. വാദ്യകലയില്‍ നിരവധി ശിഷ്യന്മാരുണ്ടിദ്ദേഹത്തിന്.
പി. ഗോപാലന്‍ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1947 നവംബര്‍ 27-നായിരുന്നു ഇദ്ദേഹത്തിന്റെ 
ജനനം. എല്‍.പി. വിദ്യാഭ്യാസ അവസാനം വീട്ടില്‍വെച്ച് ചെണ്ടകൊട്ട് അഭ്യസിച്ചു. ഓങ്ങല്ലൂര്‍ യു.പി., വാടാനാംകുറിശ്ശി എച്ച്. എസ്സ്. എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പട്ടാമ്പി ഹൈസ്കൂള്‍ അധ്യാപികയായ രാധയാണ് ഭാര്യ. മക്കള്‍: ശ്രീജ, ശ്രീശുധ, ശ്രീകല. മൂന്നുപേരും വിവാഹിതര്‍.

              
Back

  Date updated :