S.N.R. Banana Chips

S.N.R. Banana Chips

Any

Reading

Problem

Business

Main Road

Alathur P.O. -678541

Palakkad, Ph : 04922-224487 (Shop), 222942 (R)

Nil

Back

Nil

എസ്.എന്‍.ആര്‍. ബനാനാ ചിപ്സിന്റെ അമരക്കാരായ അബ്ദുള്‍ ജബ്ബാര്‍, അബ്ദുള്‍ കരീം, മുഹമ്മദ് റഫീക്, മുഹമ്മദ് മുസ്തഫ എന്നിവര്‍

NIL

ഒരിക്കലെങ്കിലും ചിപ്സ് കഴിക്കാത്ത ഒരു മലയാളിപോലുമുണ്ടാവില്ല ഈ ഭൂലോകത്ത്. മലയാളികളുടെ സ്വന്തം ആഘോഷമായ ഓണത്തിന്റെ അവസരത്തില്‍ മാത്രമല്ല, എല്ലായ്പ്പോഴും ചിപ്സ് ഒരു വിശിഷ്ട വിഭവമാണ്. ആഗോള ബ്രാന്‍ഡുകളുടെ കടന്നുകയറ്റത്തിനിടയിലും നമ്മുടെ ഏത്തയ്ക്ക വറുത്തതും ചക്ക വറുത്തതും നിലനില്‍ക്കുന്നത് ഇവയുടെ ഗുണമേന്മ ഒന്നുകൊണ്ടുമാത്രമാണ്.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ലോകഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ പോകുന്നത് എസ്.എന്‍.ആര്‍. ബനാനാ ചിപ്സ് എന്ന സ്ഥാപനത്തിലൂടെയാണ്. അബ്ദുള്‍ ജബ്ബാര്‍, അബ്ദുള്‍ കരീം, മുഹമ്മദ് റഫീക്, മുഹമ്മദ് മുസ്തഫ എന്നിവരാണ് അരനൂറ്റാണ്ടിലേറെയായി ചിപ്സ് ഉല്‍പാദനരംഗത്ത് തിളങ്ങിനില്‍ക്കുന്ന ഈ സ്ഥാപനത്തിന്റെ അമരക്കാര്‍. ഇവരുടെ വാപ്പയുടെ വാപ്പ ഷാഹുല്‍ ഹമീദ് റാവുത്തര്‍ തുടങ്ങിയതാണ് ഈ സ്ഥാപനം. അദ്ദേഹത്തിന്റെ മരണശേഷം ഇവരുടെ പിതാവ് എസ്. നൂര്‍ മുഹമ്മദും മാതാവ് നൂര്‍ജഹാനും ചേര്‍ന്നാണ് സ്ഥാപനം നടത്തിയത്. 
നാവില്‍ കൊതിയൂറുന്ന ചിപ്സ് കറുമുറെ കടിച്ചുതിന്നാന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. ഇന്ന് ദൂരദേശങ്ങളില്‍നിന്നുപോലും നിരവധി ആളുകള്‍ ചിപ്സ് വാങ്ങാന്‍ എസ്.എന്‍.ആര്‍. ചിപ്സിലെത്തുന്നു. എന്തിനേറെ പറയുന്നു, ജവഹര്‍ലാല്‍ നെഹ്റു വരെ ഇവിടെനിന്ന് ചിപ്സ് വാങ്ങിയിട്ടുണ്ട്. ഗള്‍ഫിലേയ്ക്കും മറ്റും കൊണ്ടുപോകാനായി ചിപ്സ് വാങ്ങാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണിവിടെ. മാതാപിതാക്കളുടെ പ്രയത്നത്താലാണ് സ്ഥാപനം ഈ നിലയിലേയ്ക്ക് വളര്‍ന്നതെന്ന് ഇവര്‍ പറയുന്നു. യാതൊരു രാസവസ്തുക്കളും ഉപയോഗിക്കാതെ, തികഞ്ഞ വൃത്തിയിലാണ് ഇവിടെ ചിപ്സ് നിര്‍മ്മാണം. ഇവിടെ നിര്‍മ്മിക്കുന്ന ചിപ്സ് ആറുമാസംവരെ കേടുകൂടാതെ ഉപയോഗിക്കാമെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

              
Back

  Date updated :