Narayanan

Narayanan

Any

Reading

Problem

Ayurveda Traditional Medical Practitioner

Nila Prakruthi Chikitsalayam

Ottappalam P.O.- 679101

Palakkad, Ph: 0466-2246198(R), 04884-286556(O)

Nil

Back

Nil

പ്രകൃതിജീവനകലയിലൂടെ ആതുരസേവനരംഗത്ത് ശ്രദ്ധേയനായി മാറിയ വ്യക്തി -ശ്രീ. നാരായണന്‍

പ്രകൃതിജീവനകലയിലൂടെ ആതുരസേവനരംഗത്ത് ശ്രദ്ധേയനായി മാറിയ വ്യക്തിയാണ് ശ്രീ. നാരായണന്‍. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന നിളാ പ്രകൃതി ചികിത്സാലയത്തില്‍നിന്ന് രോഗസൌഖ്യത്തിന്റെ ആശ്വാസവുമായി പടിയിറങ്ങുന്നവര്‍ ഏറെയാണ്. 1937 ജൂലൈ 12-ന് രാമന്‍ എന്ന ഉണ്ണിയുടെയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി. ശ്രീകൃഷ്ണപുരത്താണ് നാരായണന്‍ ജനിച്ചത്. ശ്രീകൃഷ്ണപുരം സ്കൂളിലാണ് വിദ്യാഭ്യാസം.
ചെറുപ്പത്തില്‍ത്തന്നെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്ന നാരായണന്‍ പി.ഡബ്യു.ഡി., വിദ്യാഭ്യാസം, റവന്യൂ എന്നീ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍വ്വീസിലിരിക്കുന്ന കാലത്തുതന്നെ ഇദ്ദേഹം പ്രകൃതിചികിത്സയില്‍ ആകൃഷ്ടനാവുകയും അതില്‍ പഠനം നടത്തുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ജനാര്‍ഡ് ആയിരുന്നു ആദ്യ ഗുരു. പഠനശേഷം പ്രകൃതിചികിത്സയില്‍ പ്രാക്ടീസ് ചെയ്തു തുടങ്ങി. ഈ രംഗത്ത് ഏതാണ്ട് 30 വര്‍ഷത്തെ പ്രവര്‍ത്തനപരിചയത്തിനുടമയാണ് നാരായണന്‍. ഇക്കാലയളവില്‍ സ്വന്തം അനുഭവങ്ങളില്‍നിന്നും പഠനങ്ങളില്‍നിന്നും ഫലപ്രദവും യുക്തിസഹചവുമായ പ്രകൃതിചികിത്സാരീതി വികസിപ്പിച്ചെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
മറ്റ് ആശുപത്രികള്‍ കൈയൊഴിഞ്ഞി ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും രക്ഷപെടുത്തിയ ചരിത്രം നാരായണന്റെ നിളാ പ്രകൃതിചികിത്സാലയത്തിനുണ്ട്. അടിയന്തിര സന്ദര്‍ഭങ്ങളില്‍ ആവശ്യമെങ്കില്‍ അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നതിന് നാരായണന്‍ എതിരല്ല. എങ്കിലും പ്രകൃതിക്കനുസൃതമായ ജീവിതചര്യ രോഗങ്ങളെ അകറ്റിനിര്‍ത്തും എന്ന ഉറച്ച അഭിപ്രായമാണ് നാരായണനുള്ളത്. ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭക്ഷണമാണ് ഔഷധം. ഭക്ഷമക്രമീകരണത്തിലൂടെ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം. സ്വന്തം ജീവിതത്തില്‍ പ്രകൃതിജീവനരീതികള്‍ അവലംബിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ നാരായണന്‍ ശ്രദ്ധിക്കുന്നു. ആശുപത്രിസഹായമില്ലാതെയാണ് നാരായണന്റെ ഭാര്യ രത്നകുമാരി മകള്‍ക്ക് ജന്മം നല്‍കിയത്. കുടുംബാംഗങ്ങള്‍ക്ക് രോഗമുണ്ടായാല്‍ ഒരിക്കലും ആശുപത്രിയില്‍ പോകേണ്ടി വരാറില്ല.
പ്രകൃതിചികിത്സയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെല്ലാം നാരായണന്റെ ഇടപെടലുകള്‍ ഉണ്ടാകാറുണ്ട്. തന്റെ ചികിത്സോപകരണങ്ങളുമായി രോഗികള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നാരായണനെ ഒട്ടുമിക്ക പ്രകൃതിചികിത്സാക്യാമ്പുകളിലും കാണാം. ചിലപ്പോഴൊക്കെ പ്രകൃതിഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും ഇദ്ദേഹം സംഘടിപ്പിക്കാറുണ്ട്. എനിമയ്ക്ക് പുതുരൂപം നല്‍കി വികസിപ്പിച്ചെടുത്തത് നാരായണനാണ്. ഡല്‍ഹി, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ പ്രകൃതിചികിത്സാര്‍ത്ഥം നാരായണന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ് നാരായണന്‍. പ്രകൃതി ചികിത്സാ പാചകവിധികള്‍, ലഘുഎനിമ, പ്രകൃതിചികിത്സാ ഗൈഡ്, രോഗശാന്തി ഉപവാസത്തിലൂടെ, ഉഴിച്ചിലിന്റെ മഹത്വവും യോഗാസനവും, മൂലക്കുരു: പ്രകൃതിചികിത്സാ, Nature Cure Yoga Education, ഭക്ഷണത്തിലെ ധാതുലവണങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്. അഖിലേന്ത്യാ ഫെഡറേഷന്‍ ഗാന്ധിസ്മാരകനിധി നടത്തിവരുന്ന പ്രകൃതിചികിത്സാ എന്‍ ഡി/ഡി എന്‍ വൈ എസ് കോഴ്സ് കേരളത്തില്‍ ആരംഭിച്ചത് നാരായണനാണ്. കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യസംരഭമായിരുന്നു ഇത്. എന്‍ ഡി/ഡി എന്‍ വൈ എസ് കോഴ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ നിന്നും എം.ജി. യൂണിവേഴ്സിറ്റി ഡിപ്ളോമയും പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ പി.ജി. ഡിപ്ളോമയും നേടാവുന്നതാണ്. നിരന്തര പ്രവര്‍ത്തനത്തിന്റെ ഫലമായി ഹൈക്കോടതി വിധിപ്രകാരം ഗവണ്‍മെന്റിന്റെ ബി ക്ളാസ്സ് രജിസ്ട്രേഷന്‍ നല്‍കാന്‍ ഉത്തരവായി. പ്രകൃതി വിദ്യാലയമായ ഡിഎന്‍വൈഎസില്‍ നിന്നും നാരായണന്‍ പ്രകൃതിചികിത്സയില്‍ ഡിപ്ളോമ കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലെ ഭൂരിപക്ഷം പ്രകൃതിചികിത്സകരും ഡിഎന്‍വൈസ് പരീക്ഷ എഴുതി പാസായവരാണ്. പ്രകൃതിചികിത്സയുടെ പ്രമുഖ വക്താക്കളായ സി.ആര്‍.ആര്‍. വര്‍മ്മ, പ്രഫ. ഉല്‍പ്പലാക്ഷന്‍ എന്നിവരുമായി ചേര്‍ന്ന് നിരവധി പ്രകൃതിചികിത്സാ ക്യാമ്പുകള്‍ നാരായണന്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രകൃതി ചികിത്സാവാഹനജാഥ, പ്രകൃതി ഭക്ഷണ പാചകമേള തുടങ്ങിയ പരിപാടികളും ഇദ്ദേഹം സംഘടിപ്പിച്ചു വരുന്നു. എന്‍.ജി.ഒ. യൂണിയന്റെ താലൂക്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള നാരായണന്‍ നാച്ചുറോപ്പത്സ് അസോസിയേഷന്‍ പ്രസിഡന്റ്, അഖില ഭാരതീയ പ്രകൃതി ചികിത്സാ പരിഷത്തിന്റെ പരീക്ഷാബോര്‍ഡ് എക്സിക്യുട്ടീവ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ ഇപ്പോള്‍ നാരായണന്‍ വഹിക്കുന്നുണ്ട്.
പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറത്ത് രത്നകുമാരിയാണ് നാരായണന്റെ സഹധര്‍മ്മിണി. വിദ്യാര്‍ത്ഥികളായ സ്മിത, ദിനേഷ് എന്നിവരാണ് മക്കള്‍. ശങ്കരന്‍കുട്ടിയും കൃഷ്ണന്‍കുട്ടിയുമാണ് സഹോദരങ്ങള്‍.

              
Back

  Date updated : 6/10/2010