E. Ramachandran

E. Ramachandran

Any

Reading

Problem

Teacher

Irulinkattil

Ottapalam - 2

Palakkad, Mob: 9847284650, Res: 0466-2344190

Nil

Back

Nil

NIL

1953 മാര്‍ച്ച് 15-ന് ഒറ്റപ്പാലത്തെ ഒരു ഗ്രാമീണ തൊഴിലാളി കുടുംബത്തില്‍ ശ്രീ. ഇ. രാമചന്ദ്രന്‍ ജനിച്ചു. ചെറുപ്പത്തിലേ കമ്മ്യൂണിസ്റ് വിപ്ളവ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 70-കളില്‍ കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം വരിച്ചു. അടിയന്തരാവസ്ഥ കാലത്ത് പൂര്‍ണസമയ പാര്‍ട്ടിപ്രവര്‍ത്തകനായി ഗ്രാമങ്ങളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ചു.
ഒറ്റപ്പാലം എന്‍. എന്‍. എസ്. എസ്. കെ. പി. ടി. ഹൈസ്കൂള്‍, എന്‍. എസ്. എസ്. കോളെജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അധ്യാപകനായി. 
എസ്. എഫ്. ഐ., കെ. എസ്. വൈ. എഫ്., ഡി. വൈ. എഫ്. ഐ. പാലക്കാട് ജില്ലാ പ്രസിഡണ്ടും സി.പി.ഐ.(എം) ജില്ലാ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സി.പി.ഐ.(എം) ഒറ്റപ്പാലം ഏരിയാ കമ്മറ്റിയംഗമാണ്. പ്രാദേശികമായി കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍, വിവിധ ട്രേഡ് യൂണിയനുകള്‍, ബാലസംഘം എന്നിവ സംഘടിപ്പിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. ഒറ്റപ്പാലം നഗരസഭയുടെ വൈസ് ചെയര്‍മാനായും ചെയര്‍മാനായും പത്തു കൊല്ലം പ്രവര്‍ത്തിച്ചു.
1984-ല്‍ സി. പി. ഐ. (എം.) കേന്ദ്രകമ്മിറ്റി യുവജന - വിദ്യാര്‍ത്ഥി നേതാക്കള്‍ക്കായി സംഘടിപ്പിച്ച പത്തു ദിവസത്തെ പാര്‍ട്ടി സ്കൂളില്‍ അംഗമായിരുന്നു. പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും പഠനക്ളാസുകളില്‍ അധ്യാപകനാണ് ഇപ്പോള്‍.
തെരുവു നാടകങ്ങളും വിപ്ളവരാഷ്ട്രീയഗാനങ്ങളും എഴുതിയിട്ടുണ്ട്. ആ ദേശാഭിമാനിയുടെ പ്രാദേശികലേഖകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. കൃഷ്ണനും മാര്‍ക്സും, മാര്‍ക്സ് തിരിച്ചു വരുന്നു, മാര്‍ക്സിസം തുടക്കക്കാര്‍ക്ക് എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 
പിതാവ് : ഇരുളിന്‍കാട്ടില്‍ കുട്ടിക്കൃഷ്ണനെഴുത്തച്ഛന്‍. അമ്മ : പാറുക്കുട്ടി. കെ. പത്മാവതിയാണ് ഭാര്യ. സ്റാലിന്‍, ലെനിന്‍ എന്നിവര്‍ മക്കളാണ്.

              
Back

  Date updated : 6/10/2010