M.N. SREEJITH NAMPOOTHIRI

M.N. SREEJITH NAMPOOTHIRI

Any

Reading

Problem

Astrologist&Tantrik&Mantrik Practioner&Priest

Mulackal-Vadake Illam

Kurampala, Pandalam P.O. - 689501

Pathanamthitta, 04734254481, 9447454685

sreejith@mantrikyantras.com

Back

www.mantrikyantras.org

ശ്രീജിത് നമ്പൂതിരി ഒരു പൂജാവേളയില്‍.

അസ്ട്രോ താന്ത്രിക് റിസേര്‍ച്ച് സെന്ററിന്റെ ചാരിറ്റബിള്‍ ട്രസ്റ് നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്കുന്ന ചടങ്ങ്.

താന്ത്രിക-മാന്ത്രിക ആദ്ധ്യാത്മിക-വൈദിക ജ്യോതിഷശാസ്ത്രങ്ങളില്‍ ഏറെ പ്രശസ്തനായ ശ്രീജിത്ത് നമ്പൂതിരി, പന്തളം-കുരമ്പാല മുളയ്ക്കല്‍ ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും ശ്രീകല അന്തര്‍ജ്ജനത്തിന്റെയും പുത്രനായി 1984-ല്‍ ജനിച്ചു. പക്വതയും, പാണ്ഡിത്യവും, പ്രാഗത്ഭ്യവും കൊണ്ട് ഇന്ത്യയിലാകമാനവും അമേരിക്ക, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലും സവിശേഷമായ ശ്രദ്ധ നേടാന്‍ കഴിഞ്ഞ ഇദ്ദേഹം തന്റെ സിദ്ധി വിശേഷങ്ങളാല്‍ കര്‍മ്മമണ്ഡലങ്ങളെ അനുസ്യൂതം ധന്യമാക്കിക്കൊണ്ടിരിക്കുന്നു.
ആദ്ധ്യാത്മിക-വൈദിക-താന്ത്രിക വിഷയങ്ങളില്‍ തന്റെ പിതാവിന്റെ ജ്യേഷ്ഠനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു ഇദ്ദേഹത്തിന്റെ പ്രഥമഗുരു. ജോലി സംബന്ധമായി ഒറീസ്സയിലായിരുന്ന മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശ്രീജിത്തിന്റെ ബാല്യകാലം. പത്താമത്തെ വയസ്സില്‍ നാട്ടിലെത്തി, ഉപനയനശേഷം വിദ്യാഭ്യാസം തുടര്‍ന്ന അദ്ദേഹം പരമ്പരാഗതമായ വൈദിക പഠനത്തിലും പ്രത്യേക താല്പര്യം കാട്ടിയിരുന്നു. പതിനേഴാംവയസ്സു മുതല്‍ മന്ത്രതന്ത്രാദികളിലും പൂജാദികര്‍മ്മങ്ങളിലും, വേദപഠനത്തിലും പാരായണത്തിലും ദൈവിക-വൈദിക കര്‍മ്മങ്ങളിലും ജ്യോതിഷം, ഫലപ്രവചനം എന്നിവയിലും കൂടുതല്‍ വ്യുല്പത്തി നേടുവാനായി പ്രഗത്ഭ ഗുരുക്കന്‍മാരുടെ കീഴില്‍ അഭ്യസനം തുടങ്ങി. താന്ത്രിക വിഷയങ്ങളില്‍ തന്ത്രരത്നം ബാലമുരളിശര്‍മ്മയും, ജ്യോതിഷത്തില്‍ ഏളംകുളം ഡി.എന്‍. നമ്പൂതിരിയുമായിരുന്നു പ്രധാനഗുരുക്കന്മാര്‍. ഇംഗ്ളീഷ് വിദ്യാഭ്യാസ രീതിയനുസരിച്ച് ബി.എ. പാസ്സായ അദ്ദേഹത്തിന് പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പതിനെട്ടാമത്തെ വയസ്സില്‍ കുടുംബചുമതലകളും പൂജാദിവൈദിക ചുമതലകളും ഏറ്റെടുക്കേണ്ടിവന്നു. ഈ ദൃശവിഷയങ്ങളില്‍ ഏറെ അവഗാഹവും പാണ്ഡിത്യവും നേടിയെടുക്കുവാന്‍ ഇതൊരു നിമിത്തമായിത്തീര്‍ന്നു. പിതാവിന്റെ പാതകള്‍ പിന്‍തുടരുന്നതിന് ഈ വിധത്തില്‍ സൂഷ്മമായ ജ്ഞാനസമ്പാദനം അത്യന്താപേക്ഷിതവുമായിരുന്നു. അപ്രകാരം സ്വതസിദ്ധവും പാരമ്പര്യാര്‍ജ്ജിതവുമായ കഴിവുകളെ പരിപോഷിപ്പിച്ച് തന്റെ കര്‍മ്മമേഖലകളില്‍ അദ്വിതീയനാകുവാന്‍ ഈ അവസരത്തില്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ആര്‍ജ്ജിത വിജ്ഞാനത്തിന്റെ ബഹിര്‍ഗ്ഗമനമെന്നവണ്ണം; താനാര്‍ജ്ജിച്ച അറിവ് സമൂഹത്തിന് ഗുണകരമായി ഭവിക്കണമെന്ന ചിന്തയോടെ ഗ്രന്ഥനിര്‍മ്മിതിയിലും ലേഖന രചനകളിലും അദ്ദേഹം ശ്രദ്ധിച്ചു തുടങ്ങിയതും ഈ കാലയളവിലാണ്. കുരമ്പാല ദേവീക്ഷേത്രാചാരങ്ങളെ ക്കുറിച്ചുള്ള ആധികാരികമായ ഒരു ഗ്രന്ഥം അദ്ദേഹം പതിനെട്ടാം വയസ്സില്‍ എഴുതി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ഗഹനങ്ങളായ നിരവധി ഗ്രന്ഥങ്ങളും പഠനാര്‍ഹങ്ങളായ അനവധി ലേഖനങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി. ആത്മീയ-താന്ത്രിക-മാന്ത്രിക-ജ്യോതിഷ സംബന്ധിയായ ഇവയെല്ലാം തന്നെ അതതു വിഷയങ്ങളിലെ പ്രകാശ ഗോപുരങ്ങളായി നിലകൊള്ളുന്നു.
വേദമന്ത്രങ്ങളുടെ ഉച്ചാരണസ്ഫുടതയും ആ മന്ത്രണശുദ്ധിയും തത്വവും അറിഞ്ഞ് ഉരുവിട്ട് തയ്യാറാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ മന്ത്രോച്ചാരണ സി.ഡി.കള്‍ ബ്രഹ്മജ്ഞാനാര്‍ത്ഥികളായ ഏവര്‍ക്കും ഏറെ പ്രയോജനപ്പെടുന്നവയാണ്. കൂടാതെ 23-ാം വയസ്സില്‍ അദ്ദേഹം ആരംഭിച്ച www.mantrikyantras.org എന്ന വെബ്സൈറ്റ് ഇന്ന് വിദേശസര്‍വ്വകലാശാലകളുടെ പോലും മാന്ത്രിക-താന്ത്രിക വിഷയങ്ങളിലെ ആധികാരിക റഫറന്‍സ് സൈറ്റായും മാറിക്കഴിഞ്ഞിരിക്കുന്നു. തദാദൃശ വിഷയങ്ങളില്‍ ശ്രീജിത്ത് നമ്പൂതിരിക്കുള്ള അപ്രമാദിത്വവും അവധാരണതയും ഏറെ സമാദരിക്കപ്പെട്ടിട്ടുണ്ട്. പന്തളം കുരമ്പാലയില്‍ 24-ാം വയസ്സില്‍ അദ്ദേഹം ആരംഭിച്ച ആസ്ട്രോതാന്ത്രിക് റിസേര്‍ച്ച് സെന്റര്‍ എന്ന ഗവേഷണകേന്ദ്രം ലോകപ്രശസ്തമായൊരു ഗവേഷണകേന്ദ്രമായി മാറിയിരിക്കുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല, അമേരിക്ക, യൂറോപ്പ്, ചൈന എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം പഠിതാക്കളും പണ്ഡിതരും ഇവിടം സന്ദര്‍ശിച്ച് പ്രബുദ്ധരായി മടങ്ങുന്നു എന്നത് അഭിമാനകരമാണ്. കൃത്യതയാര്‍ന്ന ഫലപ്രവചനങ്ങള്‍, ഫലപ്രദമായ പരിഹാരനിര്‍ദ്ദേശങ്ങള്‍ എന്നിവയിലൂടെ തൊഴില്‍, പഠനം, വിവാഹം, രാഷ്ട്രീയം, സാമ്പത്തികം എന്നിങ്ങനെയുള്ള വിവിധങ്ങളായ ജീവിതപ്രശ്നങ്ങള്‍ക്ക് ശാന്തിലഭ്യമാക്കുന്ന ഇദ്ദേഹം ഇന്ത്യയൊട്ടാകെയും, അനവധി വിദേശരാജ്യങ്ങളിലും പര്യടനങ്ങള്‍ നടത്തി തന്റെ സിദ്ധികളെ ജനോപകാരപ്രദങ്ങളായ സേവനങ്ങളാക്കി മാറ്റുന്നതില്‍ ഏറെ ശ്രദ്ധാലുവാണ്. വിദ്യാര്‍ത്ഥികള്‍, മദ്യപാനികള്‍, വിവാഹിതര്‍ തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളിലുമുള്ള അനേകര്‍ ഇദ്ദേഹത്തിന്റെ കൌണ്‍സിലിങ്ങിനു വിധേയമാകുകയും തങ്ങളുടെ ക്ളേശങ്ങളില്‍നിന്നും സന്താപങ്ങളില്‍നിന്നും മോചിതരാകുകയും ചെയ്തിട്ടുണ്ട്. ആത്മീയ-യോഗ-ധ്യാന ക്ളാസ്സുകളിലൂടെ മാനസ്സികവും ശാരീരികവുമായ ഉത്ഥാനം പ്രാപ്തമാക്കി മനുഷ്യനെ കര്‍മ്മനിരതനാക്കുവാനും ശ്രേഷ്ഠ ജീവിതം നയിക്കുവാനും പര്യാപ്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇദ്ദേഹം നല്‍കിവരുന്നു.
കേരളത്തിലെ ദേവീക്ഷേത്രങ്ങള്‍, കാളീസങ്കല്പം, യന്ത്രധാരണ നിര്‍മ്മാണ വിധികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണപഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇദ്ദേഹം, മാന്ത്രിക-താന്ത്രിക-ജ്യോതിഷ വിഷയങ്ങളില്‍ കേരളത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്താന്‍ സദാപി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മഹാത്മാവാണ്. സൂഷ്മമായ ജ്യോതിഷ-താന്ത്രിക-വൈദിക ശാസ്ത്രപഠന നിരീക്ഷണങ്ങളിലൂടെ എല്ലാവിധ ജീവിത പ്രശ്നങ്ങള്‍ക്കും ശാശ്വതമായ ശാന്തിയേകുവാന്‍ ഗുരുകാരണവന്‍മാരുടെ അനുഗ്രഹത്താലും പാരമ്പര്യത്തിന്റെ സുകൃതത്താല്‍ പകര്‍ന്നു കിട്ടിയ കര്‍മ്മസിദ്ധിയാലും ആര്‍ജ്ജിതജ്ഞാനത്തിന്റെ പ്രായോഗിക സഫലതയാലും ഇദ്ദേഹത്തിന് സാധിതമാകുന്നു.
അവിവാഹിതനായ ശ്രീജിത്ത് നമ്പൂതിരിയുടെ ഏകസഹോദരനാണ് പ്രേംജിത്ത് നമ്പൂതിരി.

Srijith Nampoothiri is a renowned spiritual leader who is wellversed in Veda Mantras, Mantrik-Thantrik Shasthras and in Astrology and Theology. His profound and profuse knowledge in the above fields give him fame and reputation throughout the country and abrode. Born in 1984, his childhood days were spend in Orissa, where his parents were settled for employment. At the age of ten, he came back to his home land and after Upanayana Karmas he started learning the traditional rituals and rites of Brahmins from his fatherís elder brother Sri Unnikrishnan Nampoothiri. He was Srijithís primary guru in Mantra-Thantras, Astrology and Vedas from his very younger ages and this helped him to widen the horizons of knowledge and he find out many a new bright stars of wisdom in the endless Galaxy ways. At the age of seventeen, he started learning very seriously about Mantrik and Thantrik matters under the great scholar, Thantrika Ratna, Balamurali Sharma; and Astrology under the skilled Astrologer Elamkulam D.N. Nampoothiri. Simultaneously he who was fascinated in the modern education system had acquired his B.A. Degree too. At the ages of eighteen, due to his fatherís death he was destined to follow the foot paths of his father and this made him to immerse in serious studies. His learnings and readings developed and perfected to the sublime and in a short time he was approved and appreciated by all. His thoughts rightly then decided to preserve and pour the acquired knowledge in print and in C.D forms and he published various books and C.Ds on a variety of subjects. He began to write at the early age of 18th and his first publication was about Kurampala Devi Temple, where he offers an authoritative description of the ways and systems of Devi worship. He further contributed many write ups and some books on the cults, culture and intricateness of Mantra-Thantras and Astrology, which all were turned to deep study materials. In order to impart the genuineness of the way of chanting Veda Mantras into its perfectness, he himself have chanted, recorded and presented them in C.D. forms which captured high appreciation amidst scholars. He started the website,www.mantrikyantras.org at the age of 23 and in the very next year he had also started functioning The Astro Thantrik Research Centre near to his own illam at Kurampala. The website is authentic and authoritative and students and scholars from Indian and foreign Universities search it for research reference. Knowledge aspirants from countries like America, Europe and China are visiting here to acquire more and more about the ancient Vedic, Mantrik and Astrological Sastras from this great scholar Srijith Nampoothiri. Truly he is to be appreciated for propagating the ancient and rich Indian culture, values and ethics to the far and wide countries of the world in its modern magnificent connotation. Srijith who is not yet married has a brother too, called Premjith Nampoothiri.

              
Back

  Date updated :