Gupthan Nair S.

Gupthan Nair S.

Any

Reading

Problem

Professor

1919 - 2006

Ochira

Alapuzha, Nil

Nil

Back

Nil

മലയാള സാഹിത്യകാരന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഗുപ്തന്‍നായര്‍ എസ്. 22-08-1919-ല്‍ ഓച്ചിറയില്‍ ജനിച്ചു. ഉപന്യാസകാരന്‍, സാഹിത്യവിമര്‍ശകന്‍, നടന്‍, പ്രഭാഷകന്‍, നാടകചിന്തകന്‍ എന്നീ വിവിധ തലങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് ഇദ്ദേഹം.
കായംകുളം ഗവ. ഹൈസ്കൂള്‍, തിരുവനന്തപുരം ആര്‍ട്ട്സ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എ. ഓണേഴ്സ് പാസ്സായ ഇദ്ദേഹം കോളജ് ലക്ചറര്‍, പ്രൊഫസര്‍, കോളജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ക്രാന്തദര്‍ശികന്‍, സൃഷ്ടിയും സ്രഷ്ടാവും, അഞ്ചുലഘുനാടകങ്ങള്‍, സമലോചന, ഇസങ്ങള്‍ക്കപ്പുറം, ടാഗൂര്‍, കാവ്യസ്വരൂപം, തിരയും ചുഴിയും, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, അസ്ഥിയുടെ പൂക്കള്‍, ചങ്ങമ്പുഴ കവിയും കവിതയും തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്. 1966-ല്‍ കേരള സാഹിത്യ അക്കാദമിയുടേയും 1984-ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടേയും അവാര്‍ഡുകള്‍ക്ക് അര്‍ഹനായി. ഗ്രന്ഥലോകം, വിജ്ഞാനകൈരളി, സന്നിധാനം എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു ഇദ്ദേഹം.
കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടില്‍ അസി.ഡയറക്ടറായും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രൊഫസറായും യു.ജി.സി. പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യസമിതി, സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം, കേരളസാഹിത്യ അക്കാദമി എന്നിവയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്ക് പുറമേ വയലാര്‍ അവാര്‍ഡ്, സി. വി. രാമന്‍പിള്ള അവാര്‍ഡ്, പി.എന്‍. പണിക്കര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 6-ന് അന്തരിച്ചു.

              
Back

  Date updated :