Gangadharan Nair Palukal

Gangadharan Nair Palukal

Any

Reading

Problem

Officals

1944 -

Palukal

Trivandrum, Nil

Nil

Back

Nil

ഗംഗാധരന്‍ നായര്‍ 04-09-1944-ല്‍ തിരുവനന്തപുരം ജില്ലയിലെ പളുകല്‍ എന്ന സ്ഥലത്ത് ജനിച്ചു. ഫോക്ലോര്‍, മലയാളം, സംസ്കൃതം, ചരിത്രം എന്നീ വിഷയങ്ങളില്‍ എം.എ.യും ആര്‍ക്കിയോളജി, എപ്പിഗ്രാഫി, വിവര്‍ത്തനം, കന്നട, തെലുങ്ക്, പേര്‍ഷ്യന്‍ എന്നിവയില്‍ പോസ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമയും തമിഴില്‍ സര്‍ട്ടിഫിക്കറ്റും നേടിയ ഇദ്ദേഹം ഫോക്ലോര്‍ പണ്ഡിതന്‍ എന്നാണ് അറിയപ്പെടുന്നത്. ഇതരഭാഷാ പഠനത്തിനും പ്രചാരണത്തിനും വേണ്ടി തിരുവനന്തപുരത്ത് സ്ഥാപിതമായ ഭാരതഭാഷാഭവന്റെ സ്ഥാപക ഡയറക്ടര്‍ ആണിദ്ദേഹം.
1977 മുതല്‍ കേരള പുരാവസ്തു ഗവേഷണവകുപ്പില്‍ എപ്പിഗ്രാഫി അസിസ്റന്റ്, എപിഗ്രാഫിസ്റ്റ്, മണ്ണടിയിലെ കേരള ഫോക്ലോര്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ റിസര്‍ച്ച് ഓഫീസര്‍, സീനിയര്‍ എപിഗ്രാഫിസ്റ് എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിരവധി കൃതികള്‍ മറ്റു ദ്രാവിഡഭാഷകളിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വ്യാകരണ ഗ്രന്ഥപഠനങ്ങള്‍, മണിയറ, മനസ്സാക്ഷി (നാടകം), ഭാരതസംസ്കാരസംഖ്യ, ശബ്ദനിഘണ്ടു, അലങ്കാരദര്‍പ്പണം, ചതുരാശ്രമം (നോവല്‍), ശ്രീചട്ടമ്പി സ്വാമി ചരിതം, വേലുത്തമ്പി ചരിതം, ഗുരുഗോപിനാഥവിജയം, ഭൂകൈലാസം (ഓട്ടന്‍തുള്ളലുകള്‍) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. കര്‍ണ്ണാടകത്തില്‍ ഓട്ടന്‍തുള്ളല്‍ കലാരൂപം പ്രചരിപ്പിക്കുവാന്‍ മുന്‍കൈ എടുത്തിരുന്ന ഇദ്ദേഹം കല്യാണ സൌഗന്ധികം തുള്ളല്‍ കന്നട ഭാഷയിലാക്കി കര്‍ണ്ണാടകത്തില്‍ അവതരിപ്പിച്ചു.

              
Back

  Date updated :