Kaumudhi Teacher

Kaumudhi Teacher

Any

Reading

Problem

Teacher

1920 -

Nil

Trivandrum, Nil

Nil

Back

Nil

അധ്യാപികയും സ്വാതന്ത്യ്രസമരപ്രവര്‍ത്തകയും ഹിന്ദി പ്രചാരകയും ആയിരുന്ന കൌമുദി ടീച്ചര്‍ 1920-ല്‍ ജനിച്ചു. പതിനാലാം വയസ്സില്‍ സ്വന്തം സ്വര്‍ണ്ണാഭരണങ്ങള്‍ മഹാത്മാഗാന്ധിക്ക് സമര്‍പ്പിക്കുക വഴി ഇവര്‍ ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നു. കടത്തനാട്ട്, രാജാസ് ഹൈസ്കൂള്‍, വടകര ബി.ഇ.എം. ഹൈസ്കൂള്‍, മംഗലാപുരം സെന്റ് ആഗ്നസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍ മഹാത്മാഗാന്ധിയുടെ നിര്‍ദേശാനുസരണം ഹിന്ദി അധ്യാപനം സ്വന്തം കര്‍മമേഖലയായി തെരഞ്ഞെടുത്തു. കണ്ണൂര്‍ ഗേള്‍സ് ഹൈസ്കൂള്‍, കല്യാശ്ശേരി, പെരളശ്ശേരി എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ അധ്യാപികയായിരുന്നു. റിട്ടയര്‍ ചെയ്തശേഷം കുറെനാള്‍ തിരുവനന്തപുരം വിനോബാനികേതനില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സര്‍വോദയപ്രവര്‍ത്തനങ്ങള്‍, ഗിരിവര്‍ഗോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സാധ്വിയായിരുന്നു ഇവര്‍. സ്വാതന്ത്യസമരപ്രവര്‍ത്തകനായിരുന്ന പിതാവിന്റെ കൂടെ സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ആചാര്യവിനോബഭാവെ, സെന്‍ഗുപ്താ പ്രകാശ്, മിസ്സിസ്സ് പാവമണി എന്നിവരുടെകൂടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

              
Back

  Date updated :