Kovur A.T.

Kovur A.T.

Any

Reading

Problem

Doctor

1898 - 1978

Thuruvalla

Pathanamthitta, Nil

Nil

Back

Nil

യുക്തിവാദി, മനഃശാസ്ത്രചിന്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് കോവൂര്‍ എ.ടി. 10-04-1898-ല്‍ തിരുവല്ലയില്‍ ജനിച്ച ഇദ്ദേഹം മാര്‍ത്തോമ സുറിയാനിസഭയുടെ വികാരി ജനറല്‍ ആയിരുന്ന അയ്പുതോമ, കത്തനാരുടെ പുത്രനാണ്. എബ്രഹാം തോമസ് കോവൂര്‍ എന്നാണ് പൂര്‍ണ്ണനാമം. കല്‍ക്കട്ടയിലെ ബംഗബാസി കോളജില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം 1929-ല്‍ കോട്ടയത്ത് സി.എം.എസ്. കോളജ് അധ്യാപകനായി. 1928-ല്‍ ശ്രീലങ്കയിലേക്ക് താമസം മാറ്റിയ ഇദ്ദേഹം അവിടെ പല കോളജുകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1959-ല്‍ റിട്ടയര്‍ ചെയ്തു. ശ്രീലങ്കാ യുക്തിവാദിസംഘം പ്രസിഡന്റായിരുന്ന ഇദ്ദേഹം ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങള്‍ വഴിയും പ്രസംഗങ്ങള്‍ മുഖേനയും ദിവ്യാദ്ഭുത അനാവരണപരിപാടികളുമായി 1958 മുതല്‍ 1978 വരെയുള്ള കാലഘട്ടത്തില്‍ ഏഷ്യയിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ചിരുന്നു. ആനമറുത, കോവൂരിന്റെ ഡയറി തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 18-09-1978-ല്‍ ഇദ്ദേഹം അന്തരിച്ചു.
പ്രശസ്ത യുക്തിവാദി ജോസഫ് ഇടമറുക് ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സമാഹരിച്ച് കോവൂരിന്റെ സമ്പൂര്‍ണ്ണകൃതികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

              
Back

  Date updated :