Ashokan Santhi

Ashokan Santhi

Any

Reading

Problem

Doctor

Melsanthi (Jyolsyan)

Nagambadam Mahadeva Temple

Kottayam, 0481-2584898, 9895554627

asokansanthi@asianetindia.com

Back

NIL

കേരളത്തിലെ ക്ഷേത്രപൂജാരികള്‍ക്കിടയിലെ അപൂര്‍വ്വ വ്യക്തിത്വത്തിനുടമയാണ് ഡോ. അശോകന്‍ ശാന്തി. ഡോക്ടറേറ്റ്ധാരിയായ മേല്‍ശാന്തിയും നാടറിയുന്ന ജ്യോതിഷിയുമാണ് ഇദ്ദേഹം.
1965-ല്‍ വാസുദേവന്റെയും തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ മാങ്കുന്നില്‍വീട്ടില്‍ പ്രേമവല്ലിയുടെയും മകനായി ജനിച്ചു. കര്‍ഷകനായിരുന്ന പിതാവ്, അശോകന് വിദ്യാഭ്യാസം നല്‍കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. വിദ്യാഭ്യാസകാര്യങ്ങളില്‍ ഇദ്ദേഹം എന്നും മുന്‍നിരയിലായിരുന്നു.
വട്ടപ്പാറ എല്‍.എം.എസ്. എല്‍.പി. സ്കൂള്‍, വെമ്പായം നെടുവേലി ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. എസ്.എസ്.എല്‍.സിക്കുശേഷം ശിവഗിരി മഠത്തിലെ ബ്രഹ്മവിദ്യാലയത്തില്‍ അഞ്ചുവര്‍ഷം പഠിച്ചു. ജ്യോതിഷ, താന്ത്രിക, വൈദിക കാര്യങ്ങളില്‍ പരിശീലനം നേടിയത് ഇവിടെനിന്നാണ്. കൊല്ലം എസ്.എന്‍.കോളേജില്‍നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കി. സംസ്കൃതത്തില്‍ ആകൃഷ്ടനായ ഇദ്ദേഹം തിരുവനന്തപുരം സംസ്കൃതകോളേജില്‍നിന്ന് സംസ്കൃതത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. ജ്ഞാനതൃഷ്ണ അവിടെയും ശമിച്ചില്ല. കേരളാ യൂണിവേഴ്സിറ്റിയില്‍നിന്ന് സംസ്കൃതത്തില്‍ എം.ഫില്ലും ഡോക്ടറേറ്റും സമ്പാദിച്ചു.
കൊല്ലം പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിക്കൊണ്ടാണ് വൈദികകര്‍മ്മങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന്, പല ക്ഷേത്രങ്ങളിലും മേല്‍ശാന്തിയായിരുന്നു. ഇപ്പോള്‍ കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
ജ്യോതിഷരംഗത്ത് ഇന്ന് ഏറെ പ്രശസ്തനാണ് അശോകന്‍. എളിമയും വിനയവും മുഖമുദ്രയാക്കിയ ഇദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ജ്യോതിഷപ്രശ്നപരിഹാരം തേടി നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ജാതിമതഭേദമെന്യേ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. അവരുടെ പ്രശ്നങ്ങള്‍ ക്കെല്ലാം ഇദ്ദേഹം കൃത്യമായ പരിഹാരവും നിര്‍ദ്ദേശിക്കുന്നു. 
തിരുവനന്തപുരം മാങ്കുന്നില്‍ ഭഗവതീക്ഷേത്രം അശോ കന്റെ കുടുംബവക ക്ഷേത്രമാണ്. ഭഗവതിയാണ് ഇവരുടെ പരദേവത.
വിദ്യാസമ്പാദനത്തിന് അവസാനമില്ലെന്ന് വിശ്വസിക്കുന്ന ഇദ്ദേഹം ജ്യോതിഷം, വാസ്തു, താന്ത്രിക വിഷയങ്ങളില്‍ കൂടു തല്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
അഡ്വ. കെ.പി. പ്രിയയാണ് ഭാര്യ. കൊല്ലം കണ്ടച്ചിറ വെടുവിള കുടുംബാംഗമായ പ്രിയ കോട്ടയത്ത് പ്രാക്ടീസ് ചെയ്തുവരുന്നു. ലക്ഷ്മി, മാളവിക എന്നിവര്‍ മക്കളാണ്. ഇദ്ദേഹത്തിന് ഏഴ് സഹോദരങ്ങളാണുള്ളത്.

              
Back

  Date updated :