Keshavapanickar N.

Keshavapanickar N.

Any

Reading

Problem

Officials

1913 - 77

Kottayam

Kottayam, Nil

Nil

Back

Nil

ഡോ. എന്‍.കെ. പണിക്കര്‍ എന്നറിയപ്പെട്ടിരുന്ന സമുദ്രശാസ്ത്രജ്ഞനായ കേശവപ്പണിക്കര്‍ എന്‍. 17-05-1913-ല്‍ കോട്ടയത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ്, മദ്രാസ് സര്‍വകലാശാല, ലണ്ടന്‍ കേംബ്രിജ് എന്നിവിടങ്ങളില്‍ പഠിച്ച ഇദ്ദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, മദ്രാസ് സുവോളജിക്കല്‍ ലബോറട്ടറി, മദ്രാസ് സെന്‍ട്രല്‍ മറൈന്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫിഷറീസ് ഡവലപ്പ്മെന്റ് അഡ്വൈസറായിരുന്ന ഇദ്ദേഹം ഇന്ത്യന്‍ പ്രോഗ്രാം ഓഫ് ദ ഇന്റര്‍നാഷണല്‍, ഇന്ത്യന്‍ ഓപ്പന്‍ എക്സ്പെഡിഷന്‍ ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി മേധാവി, നാഷണല്‍ കമ്മീഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ ഫുള്‍ ടൈം മെംബര്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, കേരള ഗവണ്‍മെന്റിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി കമ്മിറ്റി ചെയര്‍മാന്‍, പ്ളാനിംഗ് ബോര്‍ഡംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ്. 1973-ല്‍ ഇദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം ലഭിച്ചു അതിനുപുറമേ നിരവധി ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 24-06-1977-ല്‍ തിരുവനന്തപുരത്ത് നിര്യാതനായി.

              
Back

  Date updated :