Keshavan Vaidhyan C.

Keshavan Vaidhyan C.

Any

Reading

Problem

Advocate

1891 - 1969

Mayyanad

Trichur, Nil

Nil

Back

Nil

മുന്‍മുഖ്യമന്ത്രിയായ കേശവന്‍ സി. 23-05-1891-ല്‍ മയ്യനാട് ജനിച്ചു. രാഷ്ട്രീയനേതാവ്, സാഹിത്യകാരന്‍, ഭരണകര്‍ത്താവ്, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഇദ്ദേഹം. മയ്യനാടും പാലക്കാടും ഇദ്ദേഹം അധ്യാപകനായിരുന്നു. പിന്നീട് മ്യാന്‍മാറിലേക്ക് പോയ ഇദ്ദേഹം നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കി അഭിഭാഷകനായി. തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളാണിദ്ദേഹം. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1948 മാര്‍ച്ചില്‍ പട്ടം താണുപിള്ളയുടെ മന്ത്രിസഭയിലംഗമായിരുന്നു. തിരു-കൊച്ചി സംയോജനകാലത്ത് സംസ്ഥാന കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന ഇദ്ദേഹം 1951-52 കാലയളവില്‍ കേരളമുഖ്യമന്ത്രിയായി സേവനം കാഴ്ചവച്ചു. ഇദ്ദേഹത്തിന്റെ ആത്മകഥയായ ജീവിതസമരം എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നല്ലൊരു ഗായകനും നടനും പ്രാസംഗികനും എഴുത്തുകാരനുമായിരുന്നു ഇദ്ദേഹം.
1935 മെയ് 12-ന് ഇദ്ദേഹം നടത്തിയ കോഴഞ്ചേരി പ്രസംഗം തിരുവിതാംകൂറില്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് 2 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിയും വന്നു. പിന്നീട് സ്റേറ്റ് കോണ്‍ഗ്രസ്സ് ഉദ്ഭവത്തെത്തുടര്‍ന്ന് പല പ്രാവശ്യവും ജയില്‍ശിക്ഷ അനുഭവിച്ചു. 07-07-1969-ല്‍ ഇദ്ദേഹം അന്തരിച്ചു. പ്രസിദ്ധ സാഹിത്യകാരനും കൌമുദി പത്രാധിപരും പാര്‍ലമെന്റംഗവുമായിരുന്ന കെ.ബാലകൃഷ്ണന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്.

              
Back

  Date updated :