Keshavan Vaidhyar Veluthery

Keshavan Vaidhyar Veluthery

Any

Reading

Problem

Literateures

1857 - 96

Trivandrum

Trivandrum, Nil

Nil

Back

Nil

മലയാള സാഹിത്യകാരനായിരുന്ന കേശവന്‍ വൈദ്യന്‍ 1857-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. പഞ്ചകര്‍മചികിത്സാവിദഗ്ദ്ധന്‍ കൂടിയായിരുന്നു ഇദ്ദേഹം. പുതുപ്പള്ളിയില്‍ കുമ്മംപള്ളി രാമന്‍പിള്ളയാശാന്‍, കരമന വെങ്കിടശാസ്ത്രി, ഇലത്തൂര്‍ രാമശാസ്ത്രി, തൈക്കാട് അയ്യാവ് എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍.
ബാലിസുഗ്രീവസംഭവം വഞ്ചിപ്പാട്ട്, അഭിജ്ഞാനശാകുന്തളം (വിവര്‍ത്തനം), അഷ്ടാംഗഹൃദയം (വിവര്‍ത്തനം) ഹിതോപദേശം (വിവര്‍ത്തനം), സുന്ദോപസുന്ദയുദ്ധം, സൌരപുരാണം (വിവര്‍ത്തനം), ബാലപാഠാമൃതം, തിലോത്തമ, വിജയം, ദുര്‍ഗാനന്ദവിലാസം, അര്‍ത്ഥാലങ്കാരമണിപ്രവാളം, ഗുഹാനന്ദശതകം, സുഹൃദ്സന്ദേശശതകം, പ്രസന്നരാഘവം (വിവര്‍ത്തനം) വഞ്ചിരാജവംശചരിതം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1896-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :