Keshavan Vellikkulangara

Keshavan Vellikkulangara

Any

Reading

Problem

Teacher

1944 -

Nedumbal

Trichur, Nil

Nil

Back

Nil

കേശവന്‍ വെള്ളിക്കുളങ്ങര 23-11-1944-ല്‍ തൃശൂര്‍ ജില്ലയിലെ നെടുമ്പാളില്‍ ജനിച്ചു. സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനും ഗ്രന്ഥകാരനുമാണ് ഇദ്ദേഹം. ഉറുമ്പുരാക്ഷസന്‍, പോരാട്ടത്തിന്റെ കഥ, ആചാര്യദേവോഭവ, അരിപ്പ, ടെലിഫോണിന്റെ കഥ തുടങ്ങി 40-ല്‍ അധികം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം മാല്യങ്കര എസ്.എന്‍.എം. കോളജില്‍ ഊര്‍ജതന്ത്രവിഭാഗം മേധാവിയായിരുന്നു.
ശാസ്ത്രസാഹിത്യ പരിഷത്ത്, സമാധാനപ്രസ്ഥാനം, കാന്‍ഫെഡ്, ഗ്രന്ഥശാലാപ്രസ്ഥാനം തുടങ്ങി ഒട്ടേറെ സംഘടനകളുടെ സംസ്ഥാനതല ഭാരവാഹിയും യുക്തിരേഖ, ശാസ്ത്രകേരളം, യുറീക്ക, ഗ്രേറ്റ് മാര്‍ച്ച് എന്നിവയുടെ പത്രാധിപസമിതി അംഗവുമായിരുന്നു ഇദ്ദേഹം.

              
Back

  Date updated :