Keshavan Potti

Keshavan Potti

Any

Reading

Problem

Teacher

1918 - 97

Kareelakkulangara, Kayamkulam

Alapuzha, Nil

Nil

Back

Nil

ആദ്യകാല കമ്മ്യൂണിസ്റ് നേതാവായ കേശവന്‍പോറ്റി 1918 സെപ്റ്റംബറില്‍ കായംകുളത്തെ കരീലക്കുളങ്ങരയില്‍ ജനിച്ചു. സ്വാതന്ത്യ്രസമരസേനാനിയും കെ.പി.എ.സിയുടെ അമരക്കാരനും മധ്യതിരുവിതാംകൂറിലെ ആദ്യകാല കമ്മ്യൂണിസ്റ് നേതാവുമായിരുന്നു ഇദ്ദേഹം. കൊയ്പള്ളികാരാണ്മ സ്കൂള്‍, തിരുവനന്തപുരം സംസ്കൃത കോളജ് എന്നിവിടങ്ങളില്‍ നിന്ന് സംസ്കൃത പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം മദിരാശി റെസിഡന്‍സി കോളജില്‍ നിന്ന് 1939-ല്‍ സാഹിത്യശിരോമണി പരീക്ഷ ഒന്നാം റാങ്കില്‍ പാസ്സായി. വള്ളിക്കുന്നം സംസ്കൃത സ്കൂളില്‍ അധ്യാപകനായും ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് സ്കൂള്‍ ഹെഡ്മാസ്റര്‍ സ്ഥാനം രാജിവച്ച് കമ്മ്യൂണിസ്റ് പ്രവര്‍ത്തകനായി. കെ.പി.സി.സിയുടെ വളര്‍ച്ചയില്‍ ഇദ്ദേഹത്തിന്റെ പങ്ക് നിര്‍ണ്ണായകമാണ്. സംസ്കൃതപണ്ഡിതന്‍, നാടകഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു ഇദ്ദേഹം. സ്വാതന്ത്യ്രസമരത്തിലും കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. രണ്ട് വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. 08-05-1997-ല്‍ കായംകുളത്ത് വച്ച് നിര്യാതനായി.

              
Back

  Date updated :