Keshavan Nair Kuttippurathu

Keshavan Nair Kuttippurathu

Any

Reading

Problem

Professor

1882 - 1959

Kuttippurathu

Alapuzha, Nil

Nil

Back

Nil

മലയാള കവിയായ കേശവന്‍നായര്‍ 1882 സെപ്റ്റംബറില്‍ ജനിച്ചു. മഹാകവി വള്ളത്തോളിന്റെ മാതുലനായ വള്ളത്തോള്‍ രാമുണ്ണിമേനോനായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുനാഥന്‍. കവനകൌമുദിയുടെ മാനേജരായിരുന്ന ഇദ്ദേഹം തൃശൂര്‍ ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകനായും മഹാരാജാസ് കോളജ് ലക്ചറര്‍ ആയും സേവനമനുഷ്ഠിച്ചു. പ്രപഞ്ചം, കാവ്യോപഹാരം, നവ്യോപഹാരം, ഓണം കഴിഞ്ഞു, ഹസ്രത്തിലെ മാണിക്യം, സുഭാഷിതങ്ങള്‍, പ്രതിമാനാടകം (വിവര്‍ത്തനം), ശാകുന്തളം (വിവര്‍ത്തനം) മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ഇദ്ദേഹം സുഹൃത്തായിരുന്ന വള്ളത്തോളിന്റെ സഹോദരിയെ വിവാഹം കഴിച്ചു. സാഹിത്യകാരനായ വി.വി.ഉണ്ണികൃഷ്ണന്‍ ഇദ്ദേഹത്തിന്റെ മകനാണ്. ടി.എന്‍.ഗോപിനാഥന്‍നായര്‍ ഇദ്ദേഹത്തിന്റെ ജാമാതാവുമാണ്. 1959 ഫെബ്രുവരിയില്‍ നിര്യാതനായി.

              
Back

  Date updated :