Keshavan Kalamandalam

Keshavan Kalamandalam

Any

Reading

Problem

Poet

1936 -

Peringottukara

Palakkad, Nil

Nil

Back

Nil

ആട്ടക്കഥാകൃത്ത്, ചെണ്ടവാദകന്‍, കവി, ചലച്ചിത്രനടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കേശവന്‍, കലാമണ്ഡലം 18-05-1936-ല്‍ പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ ജനിച്ചു. മൂത്തമന കേശവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ തുടങ്ങിയവരുടെ ശിഷ്യനായിരുന്നു. തായമ്പകയില്‍ അരങ്ങേറിയ ശേഷം കഥകളിക്കൊട്ടില്‍ അഭ്യാസം തുടര്‍ന്നു. 1963 മുതല്‍ എഫ്.എ.സി.റ്റി. കഥകളി സ്കൂളില്‍ അധ്യാപകനായിരുന്നു. ചെണ്ട വാദകനായി മിക്ക രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. രഘുവിജയം, ഭീമബന്ധനം, സതി, സുകന്യ, ശാകുന്തളം, അശ്വത്ഥാമാവ്, രുസ്തവും സോറാബും, വിചിത്രവിജയം, മൃതസഞ്ജീവിനി (ആട്ടക്കഥകള്‍), ശബരിമല ധര്‍മ്മശാസ്താ, ഭസ്മാസുരമോഹിനി, ഉഷാപരിണയം തുടങ്ങി ഇരുപതിലധികം നൃത്തസംഗീതികള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ചുനങ്ങാട് കലാസദനം, തൃപ്പൂണിത്തുറ ആര്‍.വി.ഫൈന്‍ ആര്‍ട്ട്സ് സ്കൂള്‍ എന്നിവയുമായും ബന്ധപ്പെട്ട് ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

              
Back

  Date updated :