Keshavadev P.

Keshavadev P.

Any

Reading

Problem

Politics

1905 - 83

Vadakkan paravoor

Trichur, Nil

Nil

Back

Nil

മലയാള സാഹിത്യകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ കേശവദേവ് പി. 1905-ല്‍ വടക്കന്‍ പറവൂരില്‍ ജനിച്ചു. സാമൂഹിക പ്രവര്‍ത്തനരംഗത്തും സാഹിത്യത്തിലും വിപ്ളവകാരിയായിരുന്നു ഇദ്ദേഹം. ആര്യസമാജപ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ചു. ചെറുകഥാകാരനായിട്ടാണ് രംഗത്ത് വന്നതെങ്കിലും നോവലിസ്റ് ആയിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും സോഷ്യലിസ്റ് വിപ്ളവത്തിന്റെ വക്താവാകുകയും ചെയ്ത ഇദ്ദേഹം സാമൂഹികഅനീതിയേയും യാഥാസ്ഥിതികത്വത്തേയും എതിര്‍ത്തു. തീവ്രമായ ആദര്‍ശനിഷ്ട, വികാരസാന്ദ്രത, കാവ്യാത്മകവും മൂര്‍ച്ചയേറിയതുമായ ഭാഷ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകതകളാണ്. അയല്‍ക്കാര്‍, ഓടയില്‍നിന്ന്, റൌഡി, ഭ്രാന്താലയം, ഉലക്ക, സ്വപ്നം, കണ്ണാടി, അധികാരം, നടി മുതലായവ ഇദ്ദേഹത്തിന്റെ പ്രമുഖങ്ങളായ നോവലുകളാണ്.
1964-ല്‍ അയല്‍ക്കാര്‍ എന്ന കൃതിക്ക് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. മുന്നോട്ട്, ഒരു മുറി തേങ്ങ, ഞാനിപ്പകമ്മ്യൂണിസ്റാകും തുടങ്ങിയ നാടകങ്ങളും ഏതാനും ചെറുകഥാ സമാഹാരങ്ങളും എതിര്‍പ്പ്, തിരിഞ്ഞുനോട്ടം എന്നീ ആത്മകഥാപുസ്തകങ്ങളും ഒരു ഗദ്യകവിതാ സമാഹാരവും നോവലിനെക്കുറിച്ചുള്ള ഒരു സാഹിത്യപ്രബന്ധവും ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സോവിയറ്റ് ലാന്‍ഡ് അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ്, സാഹിത്യപരിഷത്ത് നിര്‍വാഹകസമിതിഅംഗം, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ തുടങ്ങിയ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസിദ്ധ ഡയബറ്റോളജിസ്റും, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടറുമായ ഡോ.ജ്യോതിദേവ് കേശവദേവ് ഇദ്ദേഹത്തിന്റെ പുത്രനാണ്. 01-07-1983-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :