Kesavadasan Raja

Kesavadasan Raja

Any

Reading

Problem

Divan

1745 - 99

Vilavamkottu

Trivandrum, Nil

Nil

Back

Nil

ആദ്യത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്നു കേശവദാസന്‍, രാജാ. 1745-ലാണ് ഇദ്ദേഹം ജനിച്ചത്. വലിയ ദിവാന്‍ജി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ആലപ്പുഴ പട്ടണത്തിന്റെ ശില്പിയാണ് ഇദ്ദേഹം. ധര്‍മരാജാ എന്ന പ്രസിദ്ധനായ രാമവര്‍മ മഹാരാജാവിന്റെ ആശ്രിതനായിരുന്ന പോക്കുമൂസാ മരയ്ക്കാരുമായി കൊട്ടാരത്തില്‍ എത്തിയ ഇദ്ദേഹം രാജപ്രീതിക്ക് പാത്രമാവുകയും കൊട്ടാരത്തില്‍ നീട്ടെഴുത്ത് ഉദ്യോഗസ്ഥനായി നിയമിതനാവുകയും ചെയ്തു. പിന്നീട് 1788-ല്‍ ഇദ്ദേഹം ദിവാനായി നിയമിതനായി. ടിപ്പുവിന്റെ ആക്രമണകാലത്ത് സൈന്യത്തെ നയിച്ചത് ഇദ്ദേഹമാണ്. ആലപ്പുഴ ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍ സ്ഥാപിച്ചതും വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയതും ഇദ്ദേഹത്തിന്റെ കാലത്താണ്. 1798-ല്‍ രാമവര്‍മ മഹാരാജാവ് ദിവംഗതനായപ്പോള്‍ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ അധികാരത്തില്‍ വന്നു. ആ സമയത്ത് ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി, രാജാ കേശവദാസനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് രാജാ കേശവദാസനെ വീട്ടുതടങ്കലിലാക്കുകയും 1799 ഏപ്രിലില്‍ അന്തരിക്കുകയും ചെയ്തു. ഇദ്ദേഹത്തിന് വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു.

              
Back

  Date updated :