Kerala Varma Valiyakoithampuran

Kerala Varma Valiyakoithampuran

Any

Reading

Problem

Historic Persons

1845 - 1914

Changanacherry

Kottayam, Nil

Nil

Back

Nil

നാടകവേദിയുടെയും നവീനഗദ്യത്തിന്റെയും ജനയിതാവ്, കേരള കാളിദാസന്‍ എന്നറിയപ്പെടുന്ന കവിയും ഗദ്യകാരനും പണ്ഡിതനും ഭാഷാസാഹിത്യപരിഷ്കര്‍ത്താവുമായ കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, 19-02-1845-ല്‍ ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരം കൊട്ടാരത്തിലാണ് ജനിച്ചത്. തിരുവനന്തപുരത്ത് വിദ്യാഭ്യാസം നടത്തി. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ റാണിലക്ഷ്മിഭായിയെ ഇദ്ദേഹം വിവാഹം കഴിച്ചു. 16-ാമത്തെ വയസ്സില്‍ പ്രബന്ധരചനയിലൂടെ സാഹിത്യരംഗത്തേക്ക് ഇദ്ദേഹം പ്രവേശിച്ചു. 1875-ല്‍ ആയില്യം തിരുനാള്‍ മഹാരാജാവ് ഇദ്ദേഹത്തെ തടവിലാക്കി. 15 മാസം ആലപ്പുഴ ജയിലിലും 4 കൊല്ലം ഹരിപ്പാട് അന്തപുരം കൊട്ടാരത്തില്‍ വീട്ടുതടങ്കലിലും കഴിഞ്ഞു. 1880-ല്‍ ഇദ്ദേഹം ജയില്‍ മോചിതനായി. തുടര്‍ന്ന് സാഹിത്യരംഗത്ത് നവോത്ഥാനമുന്നേറ്റത്തിന് ഇദ്ദേഹം തുടക്കം കുറിച്ചു. പാഠപുസ്തകകമ്മിറ്റിയുടെയും ഭാഷാപോഷിണി സഭയുടെയും അധ്യക്ഷനായിരുന്നു ഇദ്ദേഹം. മണിപ്രവാളശാകുന്തളം, ദൈവയോഗം, സ്തുതിശതകം, മയൂരസന്ദേശം, മഹത്ചരിതസംഗ്രഹം, സന്മാര്‍ഗദീപം, വിജ്ഞാനമഞ്ജരി, അമരുകശതകം, പരശുരാമവിജയം, പ്രലംബവധം, ധ്രുവചരിതം, അന്യോപദേശശതകം, അക്ബര്‍, ശ്രീപദ്മനാഭപാദപദ്മശതകം, ശോണാദ്രീശസ്തോത്രം തുടങ്ങിയ മലയാളം കൃതികളും സംസ്കൃതകൃതികളായ വിശാഖവിജയം മഹാകാവ്യം, വിക്ടോറിയാചരിതം, ഗുരുപവനപുരേശസ്തവം, കംസവധം ചമ്പു, ശുകസന്ദേശവ്യാഖ്യാനം, പ്രക്രിയ സര്‍വസ്വവ്യാഖ്യാനം, ശ്രൃംഗാരമഞ്ജരീഭാണം, വ്യാഘ്രാലയേശശതകം തുടങ്ങിയ കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1914-ല്‍ ദിവംഗതനായി.

              
Back

  Date updated :