Kerala Varma Mavelikkara

Kerala Varma Mavelikkara

Any

Reading

Problem

Historic Persons

1791 - 1824

Mavelikkara

Alapuzha, Nil

Nil

Back

Nil

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഒരംഗമായിരുന്ന കേരളവര്‍മ 1791-ല്‍ ജനിച്ചു. 1798-ല്‍ അവിട്ടം തിരുനാള്‍ ബാലരാമവര്‍മയുടെ അനന്തരാവകാശിയായി ഇദ്ദേഹത്തെ ദത്തെടുത്തു. ബാലരാമവര്‍മയുടെ നിര്യാണത്തിനുശേഷം 1810-ല്‍ ഇദ്ദേഹം രാജാവായി. മദ്രാസ് ഗവണ്‍മെന്റ് ഇദ്ദേഹത്തെ രാജ്യാവകാശിയല്ലെന്ന് പ്രഖ്യാപിച്ച് തലശ്ശേരിയിലേക്കയച്ചു. കേണല്‍ മണ്‍റോ റാണിലക്ഷ്മീഭായിയെ തിരുവിതാംകൂര്‍ റാണിയായി പ്രഖ്യാപിച്ചു. തലശ്ശേരിയിലും പിന്നീട് ചെങ്കല്‍പേട്ടയിലും തടങ്കലില്‍ കഴിഞ്ഞ ഇദ്ദേഹത്തിന്റെ അപേക്ഷകള്‍ ബ്രിട്ടീഷ് അധികാരികള്‍ നിരസിച്ചു. 1824-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :