Keralavarma Kottayam

Keralavarma Kottayam

Any

Reading

Problem

Historic Persons

1645 - 1696

Kottayam

Kottayam, Nil

Nil

Back

Nil

കവിയും ഉമയമ്മറാണിയുടെ ഉപദേഷ്ടാവും സൈന്യാധിപനുമായിരുന്ന കേരളവര്‍മ, 1645-ല്‍ ജനിച്ചു. പുറവഴിനാട്ടിലെ ഗോദവര്‍മരാജാവിന്റെ മകനാണ് ഇദ്ദേഹം. വാല്മീകിരാമായണം കിളിപ്പാട്ട് (സുന്ദരകാണ്ഡംവരെ), പാതാള രാമായണം, ബാണയുദ്ധം, വൈരാഗ്യചന്ദ്രോദയം ഹംസപ്പാട്ട്, പടസ്തുതി, രാഗമാലിക, പത്മനാഭകീര്‍ത്തനം മുതലായവ ഇദ്ദേഹം രചിച്ച കൃതികളാണ്. തീര്‍ഥാടനത്തിനു പോയ ഇദ്ദേഹം മയ്യത്തുര എന്ന മുഹമ്മദീയ രാജാവിന്റെ പുത്രിയെ വിവാഹം കഴിച്ചു. തിരിച്ചെത്തിയശേഷം കോട്ടയത്ത് യുവരാജാവായി. ഉമയമ്മറാണിയുടെ അഭ്യര്‍ഥന പ്രകാരം 1678-ല്‍ വേണാട്ടിലെ ഇളയരാജാവായി ഇദ്ദേഹം വാഴിക്കപ്പെട്ടു. ഉമയമ്മറാണിയുടെ പുത്രന്‍ രവിവര്‍മ പ്രായപൂര്‍ത്തിയായപ്പോള്‍ ഇരുവരും നാടുവാഴികളായി. പുലപ്പേടി, മണ്ണാപ്പേടി എന്നീ അനാചാരങ്ങള്‍ നിര്‍ത്തലാക്കിയത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളില്‍ അതൃപ്തരായ ചില ആളുകള്‍ 1696-ല്‍ ഇദ്ദേഹത്തെ കൊല ചെയ്തു.

              
Back

  Date updated :