Krishnavarrier Kannanpuzha

Krishnavarrier Kannanpuzha

Any

Reading

Problem

Teacher

1901 - 63

Mukundhapuram

Palakkad, Nil

Nil

Back

Nil

കൃഷ്ണവാരിയര്‍ 14-11-1901-ല്‍ മുകുന്ദപുരത്ത് ജനിച്ചു. പട്ടാമ്പി സംസ്കൃത കോളജില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഇദ്ദേഹം സംസ്കൃതപണ്ഡിതനും അധ്യാപകനുമായിരുന്നു. ബലികന്യക, വിജയാനന്ദം, മുദ്രാരാക്ഷസം, കൊച്ചുറാണി, കാഞ്ചനസൌധം, സുലോചന, മാന്ധാതാവ്, പുഷ്പമാല, രഘുവീരചരിതം, പൌരസ്ത്യകഥകള്‍, ആദര്‍ശകഥകള്‍, ചിത്രദര്‍ശനം, ഭാരതീ ഭൂഷണം, ചിന്താവിലാസം, സീതാദേവി തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്.
തിരുവിതാംകൂര്‍ ഇളയരാജാവിന്റെ സംസ്കൃതാധ്യാപകന്‍, ശ്രീചിത്രാഹിന്ദുമത ഗ്രന്ഥശാലയിലെ പ്രസാധകന്‍, മാനുസ്ക്രിപ്റ്റ് ലൈബ്രറിയിലെ സീനിയര്‍ പണ്ഡിറ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 31-03-1963-ല്‍ നിര്യാതനായ ഇദ്ദേഹത്തിന് വാല്മീകി രാമായണത്തിന്റെ വ്യാഖ്യാനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

              
Back

  Date updated :