Krishnavarriar N.V.

Krishnavarriar N.V.

Any

Reading

Problem

Professor

1916 - 89

Njeruvissery

Trichur, Nil

Nil

Back

Nil

മലയാള സാഹിത്യകാരനായ കൃഷ്ണവാരിയര്‍ എന്‍.വി. 13-05-1916-ല്‍ തൃശൂര്‍ ജില്ലയിലെ ഞെരുവിശ്ശേരിയില്‍ ജനിച്ചു. ബി.ഒ.എല്‍., എം.എ., എം.ലിറ്റ് എന്നീ ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം തൃപ്പൂണിത്തുറ സംസ്കൃത കോളജ്, കാലടി സംസ്കൃത കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1942-ല്‍ ജോലി രാജിവച്ച് സ്വാതന്ത്യ്രസമരത്തില്‍ പങ്ക്കൊണ്ടു. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളജ്, തൃശൂര്‍ കേരളവര്‍മ കോളജ് എന്നിവിടങ്ങളില്‍ ലക്ചററായും 1968 മുതല്‍ 1975 വരെ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. ബുദ്ധചരിതം (കഥകളി), നീണ്ടകവിതകള്‍, കുറേക്കൂടി നീണ്ട കവിതകള്‍, വള്ളത്തോളിന്റെ കാവ്യശില്പം, മനനങ്ങള്‍ നിഗമനങ്ങള്‍, കൊച്ചുതൊമ്മന്‍, ഗാന്ധിയും ഗോഡ്സേയും, അമേരിക്കയിലൂടെ, ഉണരുന്ന ഉത്തരേന്ത്യ, ചിത്രാംഗദ, വാസ്കോ ഡ ഗാമ, വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍, സമാകലനം, കലോത്സവം, കാളിദാസന്റെ സിംഹാസനം, പരിപ്രേക്ഷ്യം മുതലായവ ഇദ്ദേഹത്തിന്റെ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ്.
കോഴിക്കോട് സര്‍വകലാശാല ഇദ്ദേഹത്തിന് ഡി.ലിറ്റ് ബഹുമതി നല്‍കി. സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, ഉത്തര്‍പ്രദേശ് ഹിന്ദി സമിതിയുടെ സൌഹൃദപുരസ്കാരം, കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ എമരിറ്റ്സ് ഫെല്ലോഷിപ്പ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റേയും കുങ്കുമം വാരികയുടേയും പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു. ഡി.സി. ബുക്സിന്റെ അഖില വിജ്ഞാനകോശം ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കേരളവര്‍ക്കിങ്ങ് ജേര്‍ണലിസ്റ് യൂണിയന്‍, സമസ്ത കേരള സാഹിത്യപരിഷത്ത്, കേരള സാഹിത്യസമിതി എന്നിവയുടെ പ്രസിഡന്റായിരുന്നു ഇദ്ദേഹം.
അധ്യാപകസമിതി, കേരളത്തിലെ സര്‍വകലാശാലകള്‍, കേരള സാഹിത്യ അക്കാദമി, സാഹിത്യ അക്കാദമി, നാഷണല്‍ ബുക്ക് ഡെവലപ്മെന്റ് കൌണ്‍സില്‍, ഔദ്യോഗികഭാഷാ സമിതി എന്നിവയുടെ ഭരണസമിതികളിലും അംഗമായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വളരെ ദാരിദ്യ്രം നിറഞ്ഞതായിരുന്നു ബാല്യകാലം. കാപ്പിക്ക് പലഹാരമില്ലെങ്കില്‍ എനിക്കൊരു പുസ്തകം തരൂ എന്നാണത്രേ കൃഷ്ണന്‍ എന്ന ബാലന്‍ അമ്മയോട് പറഞ്ഞിരുന്നത്. വളര്‍ന്നപ്പോള്‍ സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കപ്പെടുംവിധം അറിവിന്റെ നിറകുടമായി മാറി കൃഷ്ണവാരിയര്‍. 12-10-89-ല്‍ അന്തരിച്ചു.

              
Back

  Date updated :