Krishnvarrier A.G.

Krishnvarrier A.G.

Any

Reading

Problem

Teacher

1910 - 84

Thiruvalla

Pathanamthitta, Nil

Nil

Back

Nil

കൃഷ്ണവാരിയര്‍ എ.ജി. 07-03-1910-ല്‍ തിരുവല്ലയില്‍ ജനിച്ചു. സംസ്കൃത പണ്ഡിതന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഇദ്ദേഹം. ബുദ്ധചരിതം, ബ്രഹ്മസൂത്രശാങ്കരഭാഷ്യം-ഭാഷാനുവാദം, കണ്‍സെപ്റ്റ് ഓഫ് മുക്തി ഇന്‍ അദ്വൈതവേദാന്ത, ശാസ്ത്ര ഉപനിഷത്ത്, ഗോഡ് ഇന്‍ അദ്വൈത, ഗീതാഭാഷ്യ ഓഫ് ശങ്കര തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. തിരുവനന്തപുരം ഗവ: സംസ്കൃത ഹൈസ്കൂള്‍, സംസ്കൃത കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നു പി.എച്ച്.ഡി. ബിരുദം നേടിയ ഇദ്ദേഹം പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, കേരള യൂണിവേഴ്സിറ്റി, ഹിമാചല്‍ പ്രദേശ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. സിംലാ അഡ്വാന്‍സ്ഡ് സ്റഡി സെന്ററില്‍ ഫെല്ലോ ആയി ഗവേഷണം നടത്തിയിരുന്നു. 06-06-1984-ല്‍ ചെന്നൈയില്‍ അന്തരിച്ചു.

              
Back

  Date updated :