Kumara Pilla G.

Kumara Pilla G.

Any

Reading

Problem

Teacher & Poet

1923-

Vennimala, Kottayam

Kottayam, Nil

Nil

Back

Nil

മലയാളകവിയും അധ്യാപകനുമായ കുമാരപിള്ള ജി. 22-08-1923-ല്‍ കോട്ടയം ജില്ലയിലെ വെന്നിമലയില്‍ ജനിച്ചു. തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1950-ല്‍ പ്രസിദ്ധപ്പെടുത്തിയ അരളിപ്പൂക്കള്‍ ആണ് ഇദ്ദേഹത്തിന്റെ ആദ്യകൃതി. ഗാന്ധിസാഹിത്യം, ശതാബ്ദങ്ങളുടെ ശബ്ദം, കവിത, മരുഭൂമിയുടെ കിനാവുകള്‍, മൌലാനാ അബ്ദുള്‍കലാം ആസാദിന്റെ ജീവചരിത്രം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു കൃതികള്‍.
1977-ല്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മയുടെ സുഗന്ധം എന്ന കൃതി ഇദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കവിതാ സമാഹാരമാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഗാന്ധിസ്മാരക നിധിയിലും കേരള സര്‍വകലാശാല സെനറ്റിലും ഇദ്ദേഹം അംഗമായിരുന്നു. 17-09-2000-ല്‍ അന്തരിച്ചു.

              
Back

  Date updated :