Kumara Pilla Kainikara

Kumara Pilla Kainikara

Any

Reading

Problem

Literateures

1900 - 88

Kainikara

Kottayam, Nil

Nil

Back

Nil

ഗാന്ധിയനായ വിദ്യാഭ്യാസവിദഗ്ദ്ധനും സാഹിത്യകാരനുമായ കുമാരപിള്ള 27-09-1900-ല്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ കൈനിക്കര വീട്ടില്‍ ജനിച്ചു. 1922-ല്‍ പെരുന്ന എന്‍.എസ്.എസ്. സ്കൂളില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം 1924 മുതല്‍ 1944 വരെ കരുവാറ്റ എന്‍.എസ്.എസ്. സ്കൂള്‍ ഹെഡ്മാസ്ററായും 1944-ല്‍ തിരുവനന്തപുരം ട്രെയിനിങ് കോളജ് അധ്യാപകനായും സേവനം അനുഷ്ഠിച്ചു. പിന്നീട് വിദ്യാഭ്യാസ ഡയറക്ടറുടെ പി.എ., ഡപ്യൂട്ടി ഡയറക്ടര്‍, മഹാത്മാഗാന്ധി കോളജ് പ്രിന്‍സിപ്പല്‍, 1957-64 വര്‍ഷക്കാലങ്ങളില്‍ ആകാശവാണി പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ സേവനം നടത്തി. കൈനിക്കര സഹോദരന്‍മാരുടെ നാടകക്കളരിയിലെ മിക്ക വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. കേരള നാടക അക്കാദമി ഫെല്ലോഷിപ്പ് 1976-ല്‍ ഇദ്ദേഹത്തിന് ലഭിച്ചു. മലയാളനാടകരംഗത്തെ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി കേരള ഗവണ്‍മെന്റിന്റെ അവാര്‍ഡിനും ഇദ്ദേഹം അര്‍ഹനായി.
ഹരിശ്ചന്ദ്രന്‍, മോഹവും മുക്തിയും, അഗ്നി പരീക്ഷ, വേഷങ്ങള്‍, നാടകീയം, കെടാവിളക്കുകള്‍, ഒഥെല്ലോ, ആന്റണിയും ക്ളിയോപാട്രയും, അച്ഛനെകൊന്ന മകന്‍, ദുരന്തദുശ്ശങ്ക, ബാലഹൃദയം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 09-12-1988-ല്‍ ഇദ്ദേഹം നിര്യാതനായി. നാടകകൃത്ത്, നടന്‍, ചിന്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ കൈനിക്കര പത്മനാഭപിള്ളയുടെ സഹോദരനാണ് ഇദ്ദേഹം.

              
Back

  Date updated :