Kumaran Moorkoth

Kumaran Moorkoth

Any

Reading

Problem

Literateures

1874 - 1941

Thalasseri

Kannur, Nil

Nil

Back

Nil

കുമാരന്‍, മൂര്‍ക്കോത്ത് 1874-ല്‍ തലശ്ശേരിയില്‍ ജനിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് എഫ്. എ. പാസ്സായ ഇദ്ദേഹം അധ്യാപകപരിശീലനം നേടി അധ്യാപകനായി. സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഇദ്ദഹം 1930 മുതല്‍ പൊതുക്കാര്യപ്രവര്‍ത്തനവും തുടങ്ങി. ഗജകേസരി, സത്യവാദി, ദീപം, മിതവാദി എന്നിവയുടെ പത്രാധിപരായിരുന്നു. തലശ്ശേരി മുനിസിപ്പല്‍ കൌണ്‍സിലിലും മലബാര്‍ എഡ്യൂക്കേഷന്‍ ബോര്‍ഡിലും അംഗമായിരുന്നു. പത്രപ്രവര്‍ത്തനം, സാഹിത്യ രചന, രാഷ്ട്രീയം, ശ്രീനാരായണ സന്ദേശപ്രചരണം, ഹിന്ദുസമുദായ പരിഷ്കരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം മികച്ച ഒരു വാഗ്മിയുമായിരുന്നു.
വസുമതി, കനകം മൂലം, ഒരു ചിത്രം, ഒരു മദ്യപന്‍, തിയ്യക്കുട്ടിയോട്, അമ്പുനായര്‍, ലോകാപവാദം തുടങ്ങി ഗദ്യപദ്യവിഭാഗങ്ങളിലായി ഇദ്ദേഹത്തിന്റെ നിരവധി കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. 25-06-1941-ല്‍ നിര്യാതനായി.
മൂര്‍ക്കോത്തു രാമുണ്ണി ഐ.എ.എസ്. മൂര്‍ക്കോത്തു കുഞ്ഞപ്പ, മൂര്‍ക്കോത്തു ശ്രീനിവാസന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ മക്കളാണ്.

              
Back

  Date updated :