Kumaran Nair, Major

Kumaran Nair, Major

Any

Reading

Problem

Ancient Leader

1903 - 44

Kozhikkode

Other, Nil

Nil

Back

Nil

സ്വാതന്ത്യ്രത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച നേതാവായ മേജര്‍ കുമാരന്‍ നായര്‍, 22-06-1903-ല്‍ കോഴിക്കോട് ജനിച്ചു. 1925-ല്‍ മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ ജമേദാരായ ഇദ്ദേഹം ലാഹോര്‍ ഗൂഢാലോചനക്കേസിലെ പ്രതികളായ ഭഗത്സിംഗിനേയും കൂട്ടരേയും തൂക്കിക്കൊന്നതില്‍ രോക്ഷംകൊണ്ട് ജോലി രാജിവച്ചു. പിന്നീട് ഇദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1937-ല്‍ സിംഗപ്പൂരിലെത്തിയ ഇദ്ദേഹം ജപ്പാന്‍ സിംഗപ്പൂരിനെ ആക്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ സേനയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇന്ത്യയില്‍ വിപ്ളവപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഇദ്ദേഹം നിയുക്തനായി. 1942-ല്‍ ചിറ്റഗോങ്ങില്‍ വച്ച് അറസ്റ് ചെയ്യപ്പെട്ട ഇദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി 1944 ജൂണ്‍ 7-ന് തൂക്കിക്കൊന്നു. ഇദ്ദേഹത്തിന് സുഭാഷ്ചന്ദ്രബോസ് ഷഹീദ്-എ-ഹിന്ദ് എന്ന മരണാനന്തര ബഹുമതി നല്‍കി ആദരിച്ചു.

              
Back

  Date updated :