Kumaran S.

Kumaran S.

Any

Reading

Problem

Politician

1923 - 91

Alappuzha

Alapuzha, Nil

Nil

Back

Nil

കമ്മ്യൂണിസ്റ് നേതാവായ കുമാരന്‍ എസ്. 25-02-1923-ല്‍ ആലപ്പുഴയില്‍ ജനിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഇദ്ദേഹം സ്വാതന്ത്യ്രസമരത്തിലും പുന്നപ്ര-വയലാര്‍ സമരത്തിലും ഉത്തരവാദപ്രക്ഷോഭണങ്ങളിലും പങ്കുകൊണ്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റുകാരനായ ഇദ്ദേഹം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ത്യന്‍കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ഉറച്ചുനിന്നു. 1946 മുതല്‍ സ്റേറ്റ് കൌണ്‍സില്‍ അംഗം, 1959-ല്‍ നാഷണല്‍ കൌണ്‍സില്‍ അംഗം, ഇന്ത്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി, 1960-ല്‍ കേരളനിയമസഭാംഗം, 1970, 76 കാലയളവില്‍ രാജ്യസഭാംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ച ഇദ്ദേഹം 25-12-1991-ല്‍ അന്തരിച്ചു.

              
Back

  Date updated :