Kumaran M.K.

Kumaran M.K.

Any

Reading

Problem

Politician

1915-94

Kottarakkara

Kollam, Nil

Nil

Back

Nil

രാഷ്ട്രീയ പ്രവര്‍ത്തകനും സാഹിത്യകാരനുമായ കുമാരന്‍ എം. കെ. 30-05-1915-ല്‍ കൊട്ടാരക്കരയില്‍ ജനിച്ചു. നിയമവിദ്യാഭ്യാസം നേടിയ ഇദ്ദേഹം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. നിരവധി തൊഴിലാളി യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ച ഇദ്ദേഹം കുറച്ചുനാള്‍ അഭിഭാഷകനായി ജോലി നോക്കി. കേരളകൌമുദിയുടെ പത്രാധിപസമിതി അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1957 മുതല്‍ 1967 വരെ ലോക്സഭാംഗം (കമ്മ്യൂണിസ്റ്) ആയിരുന്നു.
കേരളകൌമുദി ചീഫ് എഡിറ്റര്‍, 1971-ല്‍ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ അംഗം, പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങി നിരവധി പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. രക്തസാക്ഷി, ടോള്‍സ്റ്റോയിയും ഭാര്യയും, പാസ്റര്‍ നാക്കും നിരൂപകന്‍മാരും, യമുനയുടെ തീരത്ത് തുടങ്ങി നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1994-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :