Kuttimalu Amma

Kuttimalu Amma

Any

Reading

Problem

Politics

Kozhippurathu

23.04.1905 - 14.04.1985, Kozhikkode

Kozhikkode, Nil

Nil

Back

Nil

സാമൂഹിക പ്രവര്‍ത്തകയായ കുട്ടിമാളു അമ്മ 23-04-1905-ല്‍ കോഴിക്കോട് ജനിച്ചു. വീട്ടിലും ശാന്തി നികേതനത്തിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളില്‍ ഇവര്‍ അറിവ് നേടിയിരുന്നു. 1925 മുതല്‍ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഇവര്‍ 1946-ല്‍ മദ്രാസ് നിയമസഭാംഗമായി. 1932, 40, 42 എന്നീ വര്‍ഷങ്ങളില്‍ ജയില്‍വാസം അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. കോഴിക്കോട് ടൌണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി, മലബാര്‍ ഹിന്ദി പ്രചാരസഭ, കെ.പി.സി.സി., കോഴിക്കോട് പുവര്‍ഹോം സൊസൈറ്റി, ദേശീയ മഹിളാസമാജം എന്നിവയുടെ പ്രസിഡന്റായും കോഴിക്കോട് മുനിസിപ്പല്‍ കൌണ്‍സിലിലും മദ്രാസ് സര്‍വകലാശാല സെനറ്റിലും അംഗമായും മാതൃഭൂമി പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ 14-04-1985-ല്‍ നിര്യാതയായി.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും സമരസേനാനിയുമായിരുന്ന കോഴിപ്പുറത്തു മാധവമേനോനായിരുന്നു ഇവരുടെ ഭര്‍ത്താവ്. അമ്മു സ്വാമിനാഥന്‍ ഇവരുടെ സഹോദരിയാണ്.

              
Back

  Date updated :